Wednesday, February 08, 2012   8:32 PM IST
Supplements
Home>> Headlines
Latest News
അഭയ:കന്തസ്വാമി കൊച്ചിയിലെത്തി
Monday, January 12, 2009
|
|
|
കൊച്ചി

അഭയ കേസില്‍ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന ഡി.ഐ.ജി കന്തസ്വാമി കൊച്ചിയിലെത്തി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം സജീവമാക്കാനാണു ഡി.ഐ.ജി സംസ്ഥാനത്ത് എത്തിയത്. കൊച്ചിയില്‍ അദ്ദേഹം കേസ് അന്വേഷിക്കുന്ന സിബി ഐ സംഘവുമായി ചര്‍ച്ച നടത്തി. ജസ്റ്റിസ്‌ ആര്‍.ബസന്തിന്റെ നിര്‍ദേശമനുസരിച്ച്‌ ബംഗളുരുവിലെ ഫോറന്‍സിക്‌ സയന്‍സ്‌ ലാബിലെ നാര്‍കോ പരിശോധനയെക്കുറിച്ചു ലാബില്‍ നിന്നു തന്നെ സി.ബി.ഐ വിവരങ്ങള്‍ ശേഖരിക്കും. ഫോറന്‍സിക്‌ ലാബ്‌ അസിസന്റ്‌ ഡയറക്റ്റര്‍ ഡോ.മാലിനിയടക്കമുള്ളവരില്‍ നിന്നും സി.ബി.ഐ വിവരങ്ങള്‍ ശേഖരിക്കും. ഏതു രീതിയിലുള്ള നടപടികളുമായും സഹകരിക്കുമെന്നു നാര്‍കോ ലാബ്‌ അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌. പ്രതികള്‍ക്കു ജാമ്യം നല്‍കി കൊണ്ടുള്ള ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ സി.ബി.ഐ ഉടന്‍ പൂര്‍ത്തിയാക്കും.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code