Tuesday, February 09, 2010   3:54 PM IST
Supplements
Home>> Regional>> Kochi
Kochi
മതിയായ സ്റ്റോക്കില്ല; ഇന്ധനക്ഷാമം തുടരുന്നു
Monday, January 12, 2009
|
|
|
കൊച്ചി

ഇന്ധനക്ഷാമം തുടരുന്നു. പൊതുമേഖലാ എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥര്‍ രാജ്യവ്യാപകമായി നടത്തിവന്ന സമരം അവസാനിച്ചിട്ടു മൂന്നു ദിവസമായെങ്കിലും ഇന്ധനവിതരണം പൂര്‍വസ്ഥിതിയിലായിട്ടില്ല. ഓയില്‍ കമ്പനികള്‍ ഇന്ധനം വിതരണം ചെയ്തു തുടങ്ങിയെങ്കിലും പമ്പുടമകള്‍ ആവശ്യത്തിന്‌ സ്റ്റോക്ക്‌ ചെയ്യാത്തതാണു പ്രശ്നം.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത്‌ പെട്രോള്‍-ഡീസല്‍ വില കുറയുമെന്ന പെട്രോളിയം മന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണു പെട്രോളിയം ഡീലര്‍മാര്‍ സ്റ്റോക്ക്‌ ചെയ്യുന്ന ഇന്ധനത്തിന്റെ അളവു കുറച്ചത്‌. സാധാരണ ദിവസങ്ങളില്‍ പമ്പുടമകള്‍ 4000 ലിറ്റര്‍ പെട്രോളും 8000 ലിറ്റര്‍ ഡീസലുമാണ്‌ സ്റ്റോക്ക്‌ ചെയ്യുക.എന്നാല്‍ വിലക്കുറവുണ്ടാകുമെന്ന പ്രഖ്യാപനം വന്നതോടെ നഗരത്തിലെ ഭൂരിഭാഗം പമ്പുകളും സ്റ്റോക്ക്‌ ചെയ്യുന്ന ഇന്ധനത്തിന്റെ അളവ്‌ 40 മുതല്‍ 50 ശതമാനം വരെ കണ്ടു കുറച്ചിട്ടുണ്ട്‌. സ്വകാര്യ പമ്പുടമകള്‍ ആവശ്യത്തിനു സ്റ്റോക്കെടുക്കാത്തതിനാല്‍ സപ്ലൈകോയുടെ പമ്പുകളില്‍ നല്ല തിരക്കാണനുഭവപ്പെടുന്നത്‌.
 ഇന്നലെ മാത്രം രണ്ടു ലോഡ്‌ ഇന്ധനം സ്റ്റോക്ക്‌ ചെയ്തിട്ടുണ്ട്‌. ഇന്നു രാവിലെ പമ്പ്‌ തുറന്നപ്പോള്‍ 14000 ലിറ്റര്‍ വീതം പെട്രോളും ഡീസലും സ്റ്റോക്കുണ്ടെന്നു ദര്‍ബാര്‍ ഹാള്‍ റോഡ്‌ സപ്ലൈകോ പമ്പ്‌ അധികൃതര്‍ അറിയിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code