യൂത്ത് വോളി: 38 ടീമുകളെത്തും
Wednesday,
January 14,
2009
കൊച്ചി
അങ്കമാലിയില്‍ നടക്കുന്ന പതിനൊന്നാമതു നാഷണല്‍ യൂത്ത്‌വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ 38 ടീമുകള്‍ പങ്കെടുക്കും. 24 പുരുഷ ടീമുകളും 14 വ നിതാ ടീമുകളും. ഈ മാസം 23 മുതല്‍ ഫെബ്രുവരി ഒന്നു വരെ അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ സ്റ്റേഡിയത്തിലാണു മത്സരങ്ങള്‍. വോളിബോള്‍ ഫെഡറേഷന്‍ ഒഫ് ഇന്ത്യയുടെ അംഗീകാരമുള്ള ദേശീയ കലണ്ടറില്‍ ഉള്‍പ്പെട്ടിരിക്കുന്ന ടൂര്‍ണമെന്റ് അങ്കമാലി സ്പോര്‍ട്സ് അസോസിയേഷനാണു സംഘടിപ്പിച്ചിരിക്കുന്നത്.
ഇവിടെ നിന്ന് ഇന്ത്യന്‍ യൂത്ത് വോളി ടീമിനെ യും തെരഞ്ഞെടുക്കും.ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണു മത്സരങ്ങള്‍. പ്രാഥമിക റൗണ്ടില്‍ നാലു കോര്‍ട്ടുകളിലായി 80 കളികള്‍. ആദ്യ മൂന്നുദിവസങ്ങളില്‍ രാവിലെ ഏഴിനും മത്സരങ്ങളുണ്ടാ കും. 25 കളികളാണ് ആദ്യ ദിനങ്ങളില്‍. 26 മുതല്‍ 29 വരെ വൈകിട്ട് ആറുമണി മുതല്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. 30, 31 തീയതികളില്‍ സെമിഫൈനല്‍. ഫെബ്രുവരി ഒന്നിനു രാവിലെ ലൂസേഴ്സ് ഫൈനലും ആറിനു ഫൈനലും.
കഴിഞ്ഞവര്‍ഷം പശ്ചിമ ബംഗാളിലെ ബര്‍ദാനില്‍ നടന്ന യൂത്ത് വോളിയില്‍ ആതിഥേയരായ ബംഗാളായിരുന്നു വനിതാ വിഭാഗം ജേതാക്കള്‍. പുരുഷവിഭാഗത്തില്‍ തമിഴ്‌നാടാണു നിലവിലു ള്ള ചാമ്പ്യന്മാര്‍. പുരുഷ - വനിതാ വിഭാഗങ്ങളില്‍ കേരളമാണു നിലവിലുള്ള റണ്ണര്‍ അപ്പ്. ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായുള്ള ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും 22 നാണ്.
ഘോഷയാത്രയില്‍ അറുന്നൂറോളം കായികതാരങ്ങള്‍ പങ്കെടുക്കും. അങ്കമാലിയിലെയും പരിസരപ്രദേശങ്ങളിലേയും വിദ്യാര്‍ഥികളുടെ ബാന്‍ഡ് സെറ്റുകളും തിരുവാതിര, മാര്‍ഗംകളി, തെയ്യം, ചെണ്ട, ശിങ്കാരിമേളം, നിശ്ചലദൃശ്യങ്ങള്‍ എന്നിവയും ഘോഷയാ്ര തയ്ക്കു നിറംപകരും. റോളര്‍ സ്കേറ്റിങ്ങ്, പ്രച്ഛന്നവേഷം, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് സംഘങ്ങളും അണിനിരക്കും. പ്രാഥമിക ലീഗ് മത്സരങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം സൗജന്യമാണ്.
Close...
Maximum Character Allowed -
4000