14 പേര്‍ക്കെതിരേ കടുത്ത പരാമര്‍ശം
Thursday,
January 15,
2009
കോഴിക്കോട്
ഒന്നിലേറെ പേരുടെ കൊലപാതകങ്ങളില്‍ പങ്കാളികളായ 14 പ്രതികള്‍ക്കുമെതിരേ കോടതിയുടെ കടുത്ത പരാമര്‍ശം. കോടതി പറഞ്ഞത്: പ്രതികള്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളും നിരക്ഷരരും. കുടുംബപശ്ചാത്തലം ദയനീയം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെങ്കിലും പ്രതികള്‍ ചെയ്തതു ക്രൂരവും നീചവുമായ കൃത്യം. 2,3, 4, 5, 7, 19, 30, 32, 36, 39, 40, 42, 55, 60 പ്രതികള്‍ ഒന്നിലലേറെ പേരുടെ കൊലപാതകത്തില്‍ പങ്കാളികള്‍.
വകുപ്പ്, കുറ്റം, തടവ്, പിഴ ക്രമത്തില്‍: 148- സംഘം ചേരല്‍ മാരകായുധങ്ങളുമായി കൊലപാതകം- 3 വര്‍ഷം.302- കൊലപാതകം -ജീവപര്യന്തം, 10000 രൂപ.(പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം വെറുംതടവ്.) 449- കൊലയ്ക്കു വേണ്ടി ഭവനഭേദനം- 7 വര്‍ഷം, 5000 രൂപ. (പിഴയടച്ചില്ലെങ്കില്‍ ആറുമാസം തടവ്)307- വധശ്രമം -7 വര്‍ഷം,5000 രൂപ(പിഴയടച്ചില്ലെങ്കില്‍ 6 മാസം തടവ്)326 - മാരകായുധങ്ങളുപയോഗിച്ച് കഠിന ദേഹോപദ്രവം-7 വര്‍ഷം 5000 പിഴ. 427- വീടാക്രമിച്ചു നഷ്ടം വരുത്തി-ഒരു വര്‍ഷം 153 എ - വര്‍ഗീയ വിദ്വേഷം വളര്‍ത്തി-രണ്ടുവര്‍ഷം കഠിന തടവ്.
Close...
Maximum Character Allowed -
4000