സത്യം ഡയറക്റ്റേഴ്സ് ബോര്‍ഡ് യോഗം ഇന്ന്
Saturday,
January 17,
2009
ഹൈദരാബാദ്
സത്യം കമ്പ്യൂട്ടേഴ്സിന്റെ ഡയറക്റ്റേഴ്സ് ബോര്‍ഡ് യോഗം ഇന്നു ചേരും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയറക്റ്റര്‍ ബോര്‍ഡിന്റെ രണ്ടാമത്തെ യോഗമാണിത്. കമ്പനിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ പണം കണ്ടെത്തുകയാണു യോഗത്തിന്റെ ലക്ഷ്യം. പുതിയതായി പ്രഖ്യാപിച്ച ഡയക്റ്റര്‍മാര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ആസ്തികള്‍ പണയപ്പെടുത്തുമെന്നു ഡയറക്റ്റര്‍ ബോര്‍ഡംഗം ദീപക് പരേഖ് പറഞ്ഞു. കമ്പനിയുടെ ഇപ്പോഴത്തെ സാമ്പത്തിക നിലയെക്കുറിച്ചു വ്യക്തമാകാതെ കേന്ദ്രസഹായത്തെക്കുറിച്ചു സംസാരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ആദ്യം നിയമിച്ച ബോര്‍ഡംഗങ്ങളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ തൃപ്തരാണെന്നു കേന്ദ്രകമ്പനികാര്യസഹമന്ത്രി പ്രേം ചന്ദ് ഗുപ്ത പറഞ്ഞു.
Close...
Maximum Character Allowed -
4000