ദാക്ഷിണ്യമില്ലാതെ റെയ്‌ല്‍വേ
Saturday,
January 17,
2009
എ.സി. ജിപ്സണ്‍
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ട്രെയ്ന്‍ നമ്പര്‍ 6303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് അല്‍പ്പസമയത്തിനുള്ളില്‍ പുറപ്പെടും. "പുലര്‍ച്ചെ അഞ്ചുമണിയോടടുത്ത് സൗത്ത് റെയ്‌ല്‍വേ സ്റ്റേഷനില്‍നിന്ന് അനൗണ്‍സ്മെന്റ്. സാധാരണ കാണാറുള്ള തിരക്കും ബഹളവുമൊന്നുമില്ലാതെ വഞ്ചിനാട് കൃത്യം അഞ്ചുമണിക്കു പ്ലാറ്റ്ഫോംവിട്ടു.
വഞ്ചിനാട് കിട്ടാതെ പോയ വരുടെ തിരക്ക് തൊട്ടടുത്ത കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍. അവിടെ ആകെ ബഹളം. കോട്ടയത്തേക്കു രാവിലെ ആറി നു പുറപ്പെടുന്ന ബസില്‍ കയറി പ്പറ്റാന്‍ കഷ്ടപ്പെടുന്നതിനിടയി ലും യാത്രക്കാര്‍ റെയ്‌ല്‍വേയോ ടുള്ള അരിശം പ്രകടിപ്പിച്ചു. തുച്ഛശമ്പളത്തില്‍ ജോലിക്കുപോകു ന്ന നൂറുകണക്കിനാളുകളുടെ വ യറ്റത്തടിക്കുകയാണ് റെയ്‌ല്‍വേ. 'എത്രനാള്‍ ഇങ്ങനെ അമിതചാര്‍ജ് നല്‍കി ബസില്‍ പോകുമെന്നറിയില്ല... പോകാതെ പറ്റുമോ?' യാത്രക്കാരിലൊരാളുടെ ദൈന്യത്തോടെയുള്ള പ്രതികരണം.
ഇതുവരെ രാവിലെ 5.30 നാ ണു വഞ്ചിനാട് എക്സ്പ്ര സ് പുറപ്പെട്ടിരുന്നത്. പുതിയ ക്രമ മനുസരിച്ച് അഞ്ചിനു പോകും. വേണാട് എക്സ്പ്രസ് ഇനി രാവിലെയും വൈകിട്ടും സൗത്തി ലെത്തില്ല. നിര്‍മാണപ്രവര്‍ത്തനങ്ങളാണു പുതിയ ക്രമീകരണങ്ങള്‍ക്കു റെയ്‌ല്‍വേ പറയുന്ന കാരണം. താത്കാലികമാണു മാറ്റമെന്നും റെയ്‌ല്‍വേയുടെ വിശദീകരണം.
വഞ്ചിനാടിലെ സ്ഥിരം യാത്ര ക്കാര്‍ക്കു രാവിലെ 5.20നു മാ ത്രമാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൗത്തിലെ ത്താന്‍ കഴിയുന്നത്. അവര്‍ക്കി നി വഞ്ചിനാടിന്റെ സമയത്തെ ത്താന്‍ കഴിയില്ല. കോട്ടയം, ആലപ്പുഴ പാതകളില്‍ രാവിലെയും വൈകിട്ടും തിരുവനന്തപുരത്ത ക്കും എറണാകുളത്തേക്കും എക്സ്പ്രസ് ട്രെയ്നുകള്‍ സര്‍ വീസ് നടത്തുന്നു. ഇതില്‍ തൊണ്ണൂറു ശതമാനവും സ്ഥിരംയാത്രക്കാര്‍. അതുകൊണ്ടുതന്നെ പാതയിലെ മിക്കവാറും സ്റ്റേഷനുകളില്‍ ഇവയ്ക്കു സ്റ്റോപ്പും ഉണ്ട്. രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയില്‍ പുറപ്പെട്ടിരുന്ന ഇവ ഓഫിസ് സമയത്തോടെ തിരുവനന്തപുരത്ത് എത്തും. ബസ് ചാര്‍ജ് താങ്ങാനാവാത്തതുകൊണ്ടു മിക്കവര്‍ക്കും ആശ്രയം ഈ ട്രെയ്നാണ്. റെയ്‌ല്‍വേയുടെ പുതിയ ക്രമീകരണം വെട്ടിലാക്കിയതും ആയിരത്തോളം വരുന്ന ഈ സീസണ്‍ ടിക്കറ്റ് യാത്രക്കാരെ.
ഇന്നു പലരും രാവിലെ നഗര ത്തിലെത്തിയപ്പോള്‍ വഞ്ചിനാട് ജില്ലാപരിധി കടന്നിരുന്നു. രാവിലെ വേണാടില്‍ കോട്ടയത്തുനിന്നു കൊച്ചിയിലെത്തിയ ജോലിക്കാരും കുടുങ്ങി. ട്രെയ്ന്‍ നോര്‍ത്ത് സ്റ്റേഷനില്‍ എത്തിയപ്പോ ള്‍ പത്തുമണി കഴിഞ്ഞു. ബ്ലോ ക്കില്‍ കുടുങ്ങി വൈറ്റില, സൗത്ത്, രവിപുരം, തേവര ഭാഗങ്ങളിലെ ഓഫിസുകളിലെത്തിയപ്പോള്‍ മണി 11.
സ്ഥിരം യാത്രക്കാര്‍ക്ക് ഏറ്റവും പ്രയോജനപ്രദമായിരുന്ന സമയമായിരുന്നു സൗത്തിലെ അഞ്ചേകാല്‍. ഇന്നുമുതല്‍ ഇരുട്ടുംമുമ്പ് വീട്ടിലെത്തണമെങ്കില്‍ ഓഫിസില്‍നിന്നു നേരത്തേ ഇറങ്ങണം. അല്ലെങ്കില്‍ ആറുമണി ക്കു കോട്ടയം-കൊല്ലം പാസ ഞ്ചര്‍ വരുന്നതു വരെ കാത്തിരിക്കുക. ഇതു കോട്ടയത്തു ചെല്ലുമ്പോള്‍ ഒമ്പതുമണിയോടടുക്കും, ബസുകളെല്ലാം പോകും. പരിഷ്കാരം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു പാസഞ്ചര്‍ അസോസിയേഷന്‍ നട ത്തുന്ന പ്രതിഷേധങ്ങളോടൊ ന്നും റെയ്‌ല്‍വേ പ്രതികരിക്കു ന്നില്ല.
പഴയതു മറന്നു, യാത്രക്കാരെ മറന്നു
എന്തിനാണു പതിവുയാത്രക്കാരെ പീഡിപ്പിക്കുന്ന വിധത്തില്‍ റെയ്‌ല്‍വേ അധികൃതര്‍ വേണാട് എക്സ്പ്രസിനെ സൗത്ത് സ്റ്റേഷനില്‍നിന്നു പുറത്താക്കിയത്? ഏതു നിര്‍മാണപ്രവര്‍ത്തനമാണു തത്കാ ലം എന്ന സമയപരിധിക്കുള്ളി ല്‍ തീരാന്‍ പോകുന്നത്? പാത ഇരട്ടിപ്പിക്കല്‍ പോലും ഇഴയിക്കുന്ന റെയ്‌ല്‍വേയുടെ ജോലികള്‍ തീര്‍ന്നിട്ടു വേണാട് തിരികെ സൗത്തിലെത്തുമോ? വഞ്ചിനാട് എക്സ്പ്രസിന്റെ സമയം പഴയപടി ആകുമോ? ആശങ്കകള്‍ക്കൊന്നും ഉത്തരംതരുന്നില്ല അധികൃതര്‍.
ഈ മാറ്റങ്ങള്‍ റെയ്‌ല്‍വേ മേറ്റ്ന്തോ ദൂരത്തുകണ്ടു തുടങ്ങിവച്ചതാണെന്നു യാത്രക്കാ ര്‍ സംശയിക്കുന്നു. വേണാട് എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടാനുള്ള പദ്ധതി മുമ്പു റെയ്‌ല്‍വേ മന്ത്രിയുടെ നാവില്‍നിന്നുതന്നെ പുറത്തുവന്നിട്ടുണ്ട്.
വേണാട് എക്സ്പ്രസ് തുടങ്ങിയതു രാവിലെ തിരുവനന്തപുരത്തുനിന്ന് എറണാകുളം റൂട്ടിലും വൈകുന്നേരം തിരിച്ചും സ്ഥിരയാത്ര ചെയ്യേണ്ടിവരുന്ന ജോലിക്കാരും അല്ലാത്തവരുമായ അനേകംപേരെ ഉദ്ദേശിച്ചായിരുന്നു. വേണാട് എക്സ്പ്രസ് എന്ന പേര് അതിനു സാക്ഷ്യം.
തുടക്കംതന്നെ, തെക്കോട്ട് എറണാകുളം സൗത്തില്‍നിന്നായിരുന്നു. എറണാകുളത്തെ ഭൂരിഭാഗം ട്രെയ്ന്‍യാത്രക്കാരും നോര്‍ത്തിലല്ല, സൗത്തിലാണെത്തുന്നതും. നോര്‍ത്തിലെത്താനുള്ള അവരുടെ ക്ലേശവും പ്രയാസവും റെയ്‌ല്‍വേ കണക്കിലെടുക്കുന്നേയില്ല.
റെയ്‌ല്‍വേ അധികൃതര്‍ ക്രൂരതയോടെ മറന്ന വേറെയും പലതുണ്ട്. ഏക ആശ്രയം എന്നതൊഴിച്ചാല്‍ വേണാട് അതിലെ യാത്രക്കാര്‍ക്കൊരു പീഡനവണ്ടിയാണിന്ന്. വേണാട് എക്സ്പ്രസിനു നാലോ അഞ്ചോ കോച്ചുകൂടി ഇട്ട് ഒരുവിധം ആശ്വസിച്ചു യാ ത്ര ചെയ്യാന്‍ സൗകര്യം വേ ണം. വണ്ടി വഴിക്കൊക്കെ പിടിച്ചിട്ടു വൈകിക്കാതെ സമയ കൃ ത്യത പാലിക്കണം. എറണാകുളം-കോട്ടയം റൂട്ടിലെ പാസഞ്ചര്‍വണ്ടികളും സമയത്തു പുറപ്പെടണം.
ഒറ്റപ്പാത റൂട്ടില്‍ ജാഗ്രത എടുക്കാന്‍ ത യാറാകാതെ യാത്രക്കാര്‍ സഹിക്കട്ടെ എന്ന മട്ടിലാണു സിഗ്നല്‍ നല്‍കുന്നത്. എത്രയോ ആയിരം പേരുടെ എത്രയോ മണിക്കൂറുകളാണു വേണാടും പാസഞ്ചറുകളും അടക്കമുള്ള ട്രെയ്നുകളില്‍ ഇരുത്തി അധികൃതര്‍ പാഴാക്കുന്ന ത്.
ഇതിനൊക്കെ ഒരു മാറ്റം വരുത്താന്‍ പണിപ്പെടാതെയാ ണ് എറണാകുളം-തിരുവന ന്തപുരം റൂട്ടിലെ, പ്രത്യേകിച്ച് എറണാകുളം-കോട്ടയം റൂട്ടിലെ യാത്രക്കാരെ ദ്രോഹിക്കുന്ന നടപടി അധികൃതര്‍ ഏകപക്ഷീയമായി കൈക്കൊണ്ടിരിക്കുന്നത്.
നോര്‍ത്തിലും ദുരിതമേറും
വേണാട് എക്സ്പ്രസിന് എറ ണാകുളം സൗത്തില്‍ സ്റ്റോ പ്പി ല്ലാതായതു കൊണ്ടു രാവിലെയും വൈകിട്ടും നോര്‍ത്തില്‍ തിരക്കു വര്‍ധിക്കും. പതിവു യാത്രക്കാരെ താങ്ങാനുള്ള ശേഷിപോലും ഇപ്പോള്‍ നോര്‍ത്ത് സ്റ്റേഷന് ഇല്ല. ഇവിടത്തെ ടിക്കറ്റ് കൗണ്ടറുകള്‍ പോലും കാര്യക്ഷമമല്ലെന്ന് ആ ക്ഷേപമുണ്ട്. പുതിയ കൗണ്ടറി ന്റെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. നോര്‍ത്തിലേക്കുള്ള റോഡ് ഗതാഗതവും ഇനി ബു ദ്ധിമുട്ടിലാകും. ഹൈക്കോര്‍ട്ട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങ ള്‍ കച്ചേരിപ്പടി-പരമാര റോഡിലെ ഗതാഗതക്കുരുക്കില്‍പ്പെടുന്നതു നിത്യസംഭവം. അത് ഇനി കൂടു തല്‍ രൂക്ഷമാകും.
സൗത്ത് സ്റ്റേഷനിലെ അ ഞ്ചാം നമ്പര്‍ പ്ലാറ്റ് ഫോമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആഴ്ചകളായി മുടങ്ങിക്കിടക്കുകയാ ണ്. പ്ലാറ്റ്ഫോമിന്റെ വടക്കു ഭാഗത്തെ മേല്‍ക്കൂര നിര്‍മാണമേ നടക്കുന്നുള്ളൂ. ഇതു ഗതാഗത ത്തെ യാതൊരു തരത്തിലും ബാധിച്ചിട്ടുമില്ല. ആറാം പ്ലാറ്റ്ഫോം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ തുടങ്ങിയതാണെങ്കിലും പാതിവഴിയിലാണ്. ഇതുമൂലം കിഴക്കുഭാഗത്തുള്ള ടിക്കറ്റ് കൗണ്ടര്‍കൊണ്ടു യാത്രക്കാര്‍ക്കു കാര്യമായ പ്രയോജനവുമില്ല. കോട്ടയം - എറണാകുളം പാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജോലിക്കാര്‍ ഇല്ലാത്തതിനാല്‍ ഇഴയുന്നു. എത്ര നാളത്തേക്കാണു നിയന്ത്രണം എന്നു റെയ്‌ല്‍വേ കൃത്യമായി പറയാത്ത സ്ഥിതിക്ക് ദുരിതം അനിശ്ചിതമായി നീളുമെന്നു തീര്‍ച്ച.
എം. വിജയകുമാര്‍, റെയ്‌ല്‍വേ ചുമതലയുള്ള മന്ത്രി
ഈ പ്രശ്നവുമായി ബന്ധപ്പെട്ടു റെയ്‌ല്‍വേയുമായി ചര്‍ച്ചയൊന്നും ഇപ്പോള്‍ നി ശ്ചയിച്ചിട്ടില്ല. യാത്രക്കാരുടെ പ്രശ്നങ്ങള്‍ രൂക്ഷമായാല്‍ ആവശ്യമായ നടപടിയെടുക്കും.
കെ.എന്‍. നമ്പ്യാര്‍, സെക്രട്ടറി, റെയ്‌ല്‍വേ ഡിവിഷനല്‍ പാസഞ്ചര്‍അസോസിയേഷന്‍
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണു റെയ്‌ല്‍വേ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയത്. ഇതുമൂലം യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിനു റെയ്‌ല്‍വേ തന്നെ പരിഹാരം കാണണം. യാത്രക്കാരുടെ ആവശ്യങ്ങള്‍ റെയ്‌ല്‍വേ റീജനല്‍ മാനെജരെ അറിയിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.
Close...
Maximum Character Allowed -
4000