ജുവനൈല്‍ പ്രതികളുടെ വിചാരണ ഈയാഴ്ച
Tuesday,
January 20,
2009
കോഴിക്കോട്
രണ്ടാം മാറാട് കൂട്ടക്കൊലക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത നാലു പ്രതികളുടെ വിചാരണ ഈയാഴ്ച പുനരാരംഭിക്കും. പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ മാറാട് തലക്കലകത്ത് ഖാദറിന്റെ മകന്‍ നാസറുദീന്‍ ജാമ്യത്തിലിറങ്ങി വ്യാജ പാസ്പോര്‍ട്ട് ഉണ്ടാക്കി ഗള്‍ഫിലേക്കു കടന്നു. ശേഷിക്കു ന്ന നാലു പ്രതികളുടെ വിചാരണയാണു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ നടന്നിരുന്നത്.
പ്രായപൂര്‍ത്തിയായ 139 പ്രതികളുടെ കേസ് നടന്നിരുന്ന മാറാട് പ്രത്യേക കോടതിയില്‍നിന്നു കലാപത്തിന് ഉപയോഗിച്ച വാള്‍ ഉള്‍പ്പെടെയുള്ള തൊണ്ടികള്‍ വിട്ടുകിട്ടാന്‍ കാലതാമസം നേരിട്ടതിനാല്‍ ജുവനൈല്‍ പ്രതികളുടെ വിചാരണ താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.
പ്രത്യേക കോടതിയില്‍ വാദം പൂര്‍ത്തിയായി ശിക്ഷ വിധിച്ച സാഹചര്യത്തില്‍ ഈയാഴ്ചയോടെ കേസിലെ തൊണ്ടി സാധനങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് വിട്ടുകൊടുക്കും. തൊണ്ടികള്‍ സാക്ഷ്യപ്പെടുത്തിയ ശേഷം ജുവനൈല്‍ പ്രതികളെ വിസ്തരിക്കല്‍ ശനിയാഴ്ചയോടെ ആരം ഭിക്കും.
Close...
Maximum Character Allowed -
4000