ഒരു വീടിന്റെ കേന്ദ്രബിന്ദുവാണ് അടുക്കള. വാസ്തുശാസ്ത്രപ്രകാരം അടുക്കളയുടെ സ്ഥാനത്തിന് ഏറെ പ്രാധാന്യമുണ്ട്. അതു മാത്രമല്ല, അടുക്കള വാതില്‍ എവിടെയായിരിക്കണമെന്നും അടുപ്പിന്റെ ദിശ എങ്ങോട്ടായിരിക്കണമെന്നും തുടങ്ങി പാത്രങ്ങള്‍, ഫ്രിഡ്ജ് എന്നിവയുടെയൊക്കെ സ്ഥാനങ്ങളും പരിഗണിക്കേണ്ടതുണ്ട്. വാസ്തുവനുസരിച്ച് അടുക്കള നിര്‍മിക്കണമെന്നാണു വാസ്തുശാസ്ത്രം അനുശാസിക്കുന്നത്.
* കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ചു വടക്കുക്കിഴക്കു ഭാഗത്തും അടുക്കള പണിയാം.
* അടുക്കളയുടെ വാതില്‍ കിഴക്കുഭാഗത്തോ, പടിഞ്ഞാറു ഭാഗത്തോ ആവുന്നതാണു ഉത്തമം.
* കിഴക്ക് അഭിമുഖമായി അടുപ്പു വയ്ക്കുന്നതാണു നല്ലത്. കിഴക്കു ഭാഗത്തേക്കു അഭിമുഖമായി നിന്നു പാചകം ചെയ്യുന്നത് ഉത്തമമായി കരുതുന്നു.
* വീടിന് രണ്ടടുക്കളകള്‍ ഉണ്ടാവുന്നത് ഇന്നു സാധാരണം. അങ്ങനെ ഉണ്ടെങ്കില്‍ ഒരടുക്കള വലുതും, മറ്റൊന്ന് ചെറുതുമായിരിക്കണം. ഒരേ വലിപ്പം പാടില്ല.
* അടുക്കളയ്ക്കുള്ളിലായി ഫ്രിഡ്ജ് വയ്ക്കുന്നുണ്ടെങ്കില്‍ പടിഞ്ഞാറു വശത്തായിരിക്കണം. വടക്കുകിഴക്കു മൂലയില്‍ ഫ്രിഡ്ജ് വയ്ക്കരുത്. ഫ്രിഡ്ജ് ചുവരോടു ചേര്‍ത്തു വയ്ക്കുന്നത് അഭികാമ്യമല്ല.
* പാത്രങ്ങള്‍ (യുറ്റെന്‍സില്‍ റാക്ക്) തെക്കുഭാഗത്തോ, പടിഞ്ഞാറു ഭാഗത്തോ വയ്ക്കുക.
* സിങ്ക്, വാഷ് ഏരിയ, ജലം നിറച്ച പാത്രങ്ങള്‍ തുടങ്ങിയവ അടുക്കളയുടെ വടക്കു കിഴക്കോ, വടക്കു പടിഞ്ഞാറോ മൂലയില്‍ ആകുന്നത് നല്ലത്.
* ജനാലയില്‍ കൂടി വെളിച്ചം, കാറ്റ് എന്നിവ അടുക്കളയിലേക്കെത്തണം. കിച്ചനില്‍ പോസിറ്റീവ് എനര്‍ജി നിറയാനും ഇത് സഹായിക്കും.
വിവരങ്ങള്‍ക്ക് കടപ്പാട് : രഘുനാഥ് കെ.രാജ് ഇടപ്പള്ളി, കൊച്ചി.