പുതിയ ക്യാമറഫോണുമായി സാംസങ്
Wednesday,
January 21,
2009
ഫൊട്ടൊഗ്രഫിയെ സ്നേഹിക്കുന്നവര്‍ക്കു സാംസങ്ങില്‍നിന്ന് 8 മെഗാപിക്സല്‍ ക്യാമറ ഫോണ്‍ എം-8800 പിക്സന്‍. മുന്‍ ശ്രേണികളായ പിക്സന്‍, ഇന്നോവ് 8 ഫോണുകളില്‍നിന്നു വ്യത്യസ്തമായ സൗകര്യങ്ങളാണു പുതിയ മൊബൈല്‍ നല്‍കുന്നതെന്നു കമ്പനി അവകാശപ്പെടുന്നു. ഈ രണ്ടു മോഡലുകളും 8 മെഗാപിക്സല്‍ ക്യാമറ സൗകര്യം നല്‍കുന്നുണ്ട്. കൂടുതല്‍ വലിയ സ്ക്രീനുള്ള(3.2 ഇഞ്ച്) ടച്ച് സ്ക്രീന്‍ മൊബൈലാണു സാംസങ്ങ് അവതരിപ്പിക്കുന്നത്. വിഡിയോ റെക്കോര്‍ഡര്‍, ബ്ലൂടൂത്ത് സൗകര്യങ്ങളുമുണ്ട്.
ബാഴ്സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഫോണ്‍ പ്രദര്‍ശിപ്പി ക്കും. ഉടന്‍ വിപണിയിലുമെത്തും.
Close...
Maximum Character Allowed -
4000