Tuesday, February 09, 2010   8:12 PM IST
Supplements
Home>> News>> World News
World News
യൂറോപ്യന്‍ സഞ്ചാരികളെ തട്ടിക്കൊണ്ടു പോയി
Friday, January 23, 2009
|
|
|
ബമാകോ

നൈജര്‍-മാലി അതിര്‍ത്തിയില്‍ നിന്നു നാലു യൂറോപ്യന്‍ വിനോദ സഞ്ചാരികളെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി. രണ്ടു സ്വിറ്റ്സര്‍ലന്‍ഡുകാര്‍, ജര്‍മ്മനി, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നിന്നു ഓരോരുത്തരെയുമാണ്‌ തട്ടിക്കൊണ്ടു പോയത്‌. അതിര്‍ത്തിയിലെ ഒരു ആഘോഷത്തില്‍ പങ്കെടുത്ത ശേഷം തിരിച്ചു പോരുമ്പോഴാണ്‌ സംഭവം. കഴിഞ്ഞ കുറച്ചു നാളുകളായി വടക്കന്‍ മാലിയില്‍ സൈന്യവും തൗറഗ്‌ വിഘടനവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്‌. വടക്കന്‍ മാലിയില്‍ കഴിഞ്ഞ മാസം വിഘടനവാദികള്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ മരിക്കുകയും നിരവധി പേരെ പിടിച്ചു കൊണ്ടു പോകുകയും ചെയ്തു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code