Tuesday, February 09, 2010   3:58 PM IST
Supplements
Home>> News>> National News
National News
അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കും: ഗിലാനി
Friday, January 23, 2009
|
|
|
ഇസ്ലാമാബാദ്

മുംബൈ ആക്രമണവുമായി ബ ന്ധപ്പെട്ട്‌ ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനി. അന്വേഷണത്തിലെ കണ്ടെത്തെലുകള്‍ ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും കൈമാറും. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ടു ദക്ഷിണേഷ്യയില്‍ ഉടലെടുത്ത സംഘര്‍ഷം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുകയാണെന്നു ഗിലാനി നാറ്റോ സെക്രട്ടറി ജാപ്‌ ഡി ഹൂപ്‌ ഷെഫറുമായുള്ള കൂടിക്കാഴ്ചക്കു ശേഷം വ്യക്തമാക്കി.തെളിവുകള്‍ കൈമാറുന്നതില്‍ ഇന്ത്യ കാലതാമസം വരുത്തി. ഇല്ലെങ്കില്‍ അന്വേഷണം എന്നേ അവസാനിച്ചേനെ. ദക്ഷിണേഷ്യയില്‍ സമാധനം പുലരാന്‍ തീവ്രവാദം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണു പാക്കിസ്ഥാനെന്നും ഗിലാനി പറഞ്ഞു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code