Wednesday, February 08, 2012   8:17 PM IST
Supplements
Home>> Headlines
Latest News
സത്യം: രണ്ടു ഓഡിറ്റര്‍മാര്‍ അറസ്റ്റില്‍
Sunday, January 25, 2009
|
|
|
ഹൈദരാബാദ്‌

സത്യം കമ്പ്യൂട്ടേഴ്സിലെ 7800 കോടിയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടു പ്രൈസ്‌ വാട്ടര്‍ ഹൗസ്‌ ഓഡിറ്റേഴ്സ്‌ ഉടമകളെ ആന്ധ്രാ പൊലീസ്‌ അറസ്റ്റു ചെയ്തു. എസ്‌.ഗോപാലകൃഷ്ണന്‍, ടി.ശ്രീനിവാസ്‌ തലൂരി എന്നിവരെയാണു അറസ്റ്റ്‌ ചെയ്തത്‌. ഇവരെ അടുത്ത മാസം ആറു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സാമ്പത്തിക ക്രമക്കേടില്‍ ഇവര്‍ക്കു പങ്കുള്ളതായി പൊലീസ്‌ പറഞ്ഞു. ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിഞ്ഞാല്‍ ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം. ഇതിനിടെ സത്യം കമ്പ്യൂട്ടേഴ്സിലെ യാഥാര്‍ത്ഥത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം തിട്ടപ്പെടുത്തുവാന്‍ സത്യം ഹ്യൂമന്‍ റിസോര്ഴ്സ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിലെ തൊഴിലാളികളില്‍ 13,000 പേര്‍ വ്യാജമാണെന്നു ക്രൈംബ്രാഞ്ച്‌ സി.ഐ.ഡികള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു അന്വേഷണം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code