Thursday, February 09, 2012   5:20 AM IST
Supplements
Home>> News>> World News
World News
സൗദിയില്‍ വിദേശികളെ പിരിച്ചുവിട്ടേക്കും
Monday, January 26, 2009
|
|
|
ദുബായ്‌

സാമ്പത്തിക പ്രതിസന്ധിയുടെപേരില്‍ തൊഴിലാളികളെ പിരിച്ചുവിടുകയാണെങ്കില്‍ ആദ്യം വിദേശികളെ പിരിച്ചുവിടണമെന്ന്‌ സൗദിഅറേബ്യ കമ്പനികള്‍കള്‍ക്ക്‌ നിര്‍ദേശംനല്‍കി. തൊഴില്‍ മന്ത്രാലയത്തിലെ കിഴക്കന്‍ മേഖലാ മേധാവി മുഹമ്മദ്‌ അല്‍ ഹംദാനെ ഉദ്ധരിച്ച്‌ സൗദി ഗസറ്റ്‌ ആണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്തത്‌. മലയാളികള്‍ ഉള്‍പ്പടെ സൗദിയില്‍ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന്‌ വിദേശികള്‍ക്ക്‌ ഈ നിര്‍ദേശം ദോഷംചെയ്യും.

സ്വദേശികള്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നില്ലെന്ന്‌ ഉറപ്പുവരുത്താന്‍ തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു. ഔദ്യോഗിക കണക്കനുസരിച്ച്‌ 5.4 ശതമാനമാണ്‌ സൗദിയിലെ തൊഴില്‍രഹിതര്‍. എന്നാല്‍ ആഗോള സാമ്പത്തിക ഭീഷണിയെത്തുടര്‍ന്ന്‌ തൊഴില്‍രഹിതരുടെ നിരക്ക്‌ 11 ശതമാനമായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തേ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ സ്വദേശികളുടെ തൊഴില്‍സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുതുടങ്ങിയത്‌.

സൗദിയിലെ നടപടി മറ്റു ഗള്‍ഫ്‌ രാജ്യങ്ങളിലും തുടരുമോയെന്നാണ്‌ പ്രവാസികള്‍ ഉറ്റുനോക്കുന്നത്‌.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code