Tuesday, February 09, 2010   8:14 PM IST
Supplements
Home>> News>> Business
Business
സത്യം ഡയറക്റ്റര്‍ ബോര്‍ഡ് ചേരുന്നു
Tuesday, January 27, 2009
|
|
|
ഹൈദരാബാദ്‌

സത്യം കംപ്യൂട്ടര്‍ സര്‍വീസസ്‌ ഡയറക്റ്റര്‍ ബോര്‍ഡ്‌ യോഗം ഇന്നു ചേരുന്നു. കമ്പനിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ആറംഗ ബോര്‍ഡിന്റെ നാലാം യോഗമാണിത്‌. പുതിയ സിഇഒ, സിഎഫ്‌ഒ നിയമനങ്ങള്‍ യോഗത്തില്‍ വിഷയമാവും. ഫണ്ട്‌ സമാഹരണമാണു മറ്റൊരു പ്രധാന വിഷയം. ജീവനക്കാരുടെ എണ്ണം പെരുപ്പിച്ചു കാണിച്ച്‌ സ്ഥാപകചെയര്‍മാന്‍ രാമലിംഗ രാജു പണം തട്ടിയെന്ന ആരോപണം ഡയറക്റ്റര്‍ ബോര്‍ഡ്‌ നിഷേധിച്ചിട്ടുണ്ട്‌.

ഇതിനിടെ, സത്യം തട്ടിപ്പുകേസില്‍ അറസ്റ്റിലായ രാമലിംഗ രാജുവിന്റെയും സഹോദരന്റെയും ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കുകയാണ്‌.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code