Wednesday, February 08, 2012   6:44 PM IST
Supplements
Home>> News>> Kerala News
Kerala News
കോട്ടയം വഴി നാളെ ട്രെയ്നില്ല
Thursday, January 29, 2009
|
|
|
കൊച്ചി

യാത്രികര്‍ക്കു നാളെ ദുരിതയാത്ര. പാത ഇരട്ടിപ്പിക്കല്‍ ജോലികളെ തുടര്‍ന്ന്‌ എറണാകുളം-കോട്ടയം പാതയില്‍ നാളെ ഭൂരിഭാഗം ട്രെയ്നുകളും ഇല്ല. തിരുവനന്തപുരത്തേക്കുള്ള കേരള, പരശുറാം, ശബരി, ഗുരുദേവ്‌, കോര്‍ബ-തിരുവനന്തപുരം, ബാംഗ്ലൂര്‍-തിരുവനന്തപുരം, തിരുവന ന്തപുരത്തുനിന്നുള്ള കേരള, കന്യാകുമാരി-മുംബൈ എക്സ്പ്രസ്‌ ട്രെയ്നുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.

 ഈ ട്രെയ്നുകള്‍ക്കു ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്‌, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ്‌ ഉണ്ടാകും. കോട്ടയം വഴിയുള്ള 343/44, ആലപ്പുഴ വഴിയുള്ള 335/36 പാസ ഞ്ചര്‍ ട്രെയ്നുകള്‍ നാളെ റദ്ദാക്കി. വഞ്ചിനാട്‌, വേണാട്‌ എക്സ്പ്രസ്‌ ട്രെയ്നുകളും കോട്ടയത്തേക്കുള്ള 342, 355 പാസഞ്ചര്‍ ട്രെയ്നുകളും കോട്ടയം റൂട്ടില്‍ തന്നെ സര്‍വീസ്‌ നടത്തുമെന്നു ദക്ഷിണ റെയ്‌ല്‌വേ പത്രക്കുറിപ്പില്‍ അറിയിച്ചു.കുറുപ്പന്തറ-ഏറ്റുമാനൂര്‍ റെയ്‌ല്‌വേ സ്റ്റേഷനുകള്‍ക്കു മധ്യേ കോതനല്ലൂര്‍ ലെവല്‍ക്രോസ്‌ വഴിയുള്ള വാഹനഗതാഗതം ഇന്നു മുതല്‍ ഏഴുവരെ റദ്ദാക്കിയതായും റെയ്‌ല്‌വേ അറിയിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code