Thursday, February 09, 2012   7:47 AM IST
Supplements
Home>> Headlines
Latest News
ആശയ്ക്കു പണം അംഗങ്ങള്‍ അറിയാതെ
Friday, January 30, 2009
|
|
|
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

ശാസ്ത്ര, സാങ്കേതിക, പരി സ്ഥിതി കൗണ്‍സിലില്‍ നിന്നും മുഖ്യമന്ത്രിയുടെ മകള്‍ ഡോ. വി.വി. ആശ അടങ്ങുന്ന സംഘത്തിനു ഗവേഷണത്തിനു പണം നല്‍കാന്‍ അനുമതി നല്‍കിയതു കൗണ്‍സില്‍ അംഗങ്ങള്‍ അറിയാതെ.

മുഖ്യമന്ത്രി പ്രസിഡന്റായ കൗണ്‍സിലില്‍ ഏഴു മന്ത്രിമാരും പ്ലാനിങ്‌ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാനും ചീഫ്‌ സെക്രട്ടറിയും വൈസ്‌ പ്രസിഡന്റുമാരാണ്‌. വിവിധ മേഖലയിലെയും സ്ഥാപനങ്ങളിലെയും പത്തു സ്ഥിരാംഗങ്ങളുണ്ട്‌.

ഏഴു നോമിനേറ്റഡ്‌ അംഗങ്ങളും അടങ്ങുന്ന കൗണ്‍സിലില്‍ എക്സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഡോ. ഇ.പി. യശോധരന്‍ ചെയര്‍മാനായി പത്തു പേരടങ്ങുന്ന എക്സിക്യൂട്ടീവ്‌ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. ഇതില്‍ മൂന്നോ നാലോ പേരേ ആശയ്ക്കു പണം നല്‍കുന്ന കാര്യം അറിഞ്ഞിട്ടുള്ളൂ.

ആശ ജോലിനോക്കുന്ന രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ഡയക്റ്റര്‍ ഡോ. എം. രാധാകൃഷ്ണപിള്ളയും ആശയുടെ ഗൈഡായിരുന്ന ഡോ. സുബ്രഹ്മണ്യവും കൗണ്‍സില്‍ അംഗങ്ങളാണ്‌.

സുബ്രഹ്മണ്യത്തിനെ അംഗമാക്കുന്നതിന്‌ ആസൂത്രിത നീക്കമാണ്‌ നേരത്തേ നടന്നത്‌.

യോഗ്യതയും പരിചയവും ഇല്ലാതിരുന്നിട്ടും ഇദ്ദേഹത്തെ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ തലവനായി നിയമിച്ചതിന്റെ പിന്നിലെ ഉദ്ദേശ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി കൗണ്‍സിലിലെ അംഗത്വം. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തലവന്‍ എന്ന നിലയിലാണ്‌ കൗണ്‍സിലില്‍ എത്തിച്ചത്‌.

ആശയുടെയും സംഘത്തിന്റെയും ഗവേഷണത്തിന്റെ അപേക്ഷ ഏതെങ്കിലും കാരണവശാല്‍ വിദഗ്ധ സമിതി തള്ളിയാല്‍ ഈ രംഗത്തെ വിദഗ്ധനെന്ന നിലയില്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭ്യമാക്കാന്‍ സുബ്രഹ്മണ്യത്തിനു കഴിയും. ഗവേഷണത്തിനു വേണ്ട സാങ്കേതിക സഹായം നല്‍കാനും ഗവേഷണ പ്രബന്ധം അംഗീകരിപ്പിക്കാനും ഇദ്ദേഹത്തിനു സാധിക്കും.

Related Stories
മകളുടെ അച്ഛന്‍ - Click Here
അഴിമതിക്ക് വി.എസിന്റെ അനുമതി - Click Here
35 ലക്ഷവും ഒരുമിച്ച് - Click Here
ഡോ. ആശയുടെ ഫയല്‍ മുക്കാന്‍ നീക്കം - Click Here
|
|
|
Comments
സര്‍, ഇതത്ര വലിയ അനീതിയയിട്ടൊന്നും തൊന്നുന്നില്ല ആനുകലിക സംഭവങല്‍ വചു നൊക്കുമ്പൊല്‍.ഒരു ഗവെഷനതിനല്ലെ എന്തയലും.പിനരയി സ്ഖവിനെ വചുനൊക്കുമ്പൊല്‍ ഇതൊന്നൂം ... Read
ഷംസുലബ്ദിന്‍, തിരുവനന്തപുരം
 
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code