റോ ഉദ്യോഗസ്ഥന്‍ പ്രഖ്യാപിതകുറ്റവാളി
ന്യൂഡല്‍ഹി
റോയില്‍ നിന്നു സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയ മുന്‍ ജോ യിന്റ് സെക്രട്ടറി രബീന്ദര്‍ സിങ് പ്രഖ്യാപിത കുറ്റവാളിയെന്നു ഡ ല്‍ഹി ചീഫ് മെട്രൊപൊളിറ്റന്‍ കോടതി വിധിച്ചു. 2004 മെയ് മുതല്‍ ഒളിവിലാണു സിങ്. ഇപ്പോള്‍ അമേരിക്കയിലെന്നു കരുതുന്നു.
ഇനി ഇയാള്‍ക്കെതിരേ ഇന്റര്‍പോളിനും സിബിഐക്കും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ നോട്ടീസ് പുറപ്പെടുവിക്കാനാവില്ലെന്ന് ഇരു ഏജന്‍സികളും നേരത്തേ അറിയിച്ചിരുന്നു.
റോയുടെ സുപ്രധാന രേഖകള്‍ യുഎസ് ഏജന്‍സി സിഐഎയ്ക്കു ചോര്‍ത്തി നല്‍കിയെന്നാണു സിങ്ങിനെതിരേ ആരോപണം. സംഭവം വിവാദമായപ്പോള്‍ നേപ്പാളിലേക്കു കടന്ന സിങ് പിന്നീട് യുഎസിലേക്കു പോയി. ന്യൂയോര്‍ക്കിലെ ജാക്സണ്‍ ഹൈറ്റ്സില്‍ സിഐഎ സംരക്ഷണയില്‍ കഴിയുന്നുവെന്ന് കരുതുന്നു.
Close...
Maximum Character Allowed -
4000