Sunday, August 01, 2010   5:26 AM IST
Supplements
Home>> News>> Kerala News
Kerala News
POLL 2009: ഒരുവട്ടംകൂടി...
Monday, February 02, 2009
|
|
|
തിരുവനന്തപുരം

അക്കാഡമിക്‌ യോഗ്യതകളില്ല, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകള്‍ അറിയില്ല. നാട്ടുകാരന്‍ പോലുമ ല്ല... തിരുവനന്തപുരം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ഇതൊക്കെയായിരുന്നു പന്ന്യന്‍ രവീന്ദ്രനെതിരേ എതിരാളികളുടെ ആരോപണം.

മറുപടി ജനങ്ങള്‍ പറയുമെന്നു പന്ന്യന്‍. തിരുവനന്തപുരത്തുകാര്‍ അതു ശരിവച്ചു. 72,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനു പന്ന്യനു ജയം. ജനങ്ങളേയും സമൂഹത്തേയും മനസിലാകുന്നവനു ഭാഷ പ്രശ്നമാവില്ലെന്ന ജനത്തിന്റെ മറുപടി. എം.എന്‍.ഗോവിന്ദന്‍ നായരേയും വി.കെ.കൃഷ്ണമേനോ നേയും കെ.കരുണാകരനേയും പി.കെ.വിയേയും വിജയിപ്പിച്ച തിരുവനന്തപുരത്തുകാര്‍ക്കു തങ്ങളുടെ പ്രതിനിധി ആരാകണം എന്നു കൃത്യമായറിയാം. അതു കണ്ണൂരുകാരനായാ ലും തൃശൂരുകാരനായാലും പ്രശ്നമല്ല. സ്വന്തം നാട്ടുകാരായ കണിയാപുരം രാമചന്ദ്രനും പട്ടം താണുപിള്ളയും പാലക്കാട്ടുകാരനായ ഒ.രാജഗോപാലും തോറ്റ മണ്ഡലം കൂടിയാണു തിരുവനന്തപു രം.

പി.കെ.വി അന്തരിച്ചതിനെത്തുടര്‍ന്നുണ്ടായ ഉപതെര ഞ്ഞെടുപ്പ്‌. പന്ന്യന്‍ അന്നു സിപിഐ സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി. പാര്‍ട്ടി നിര്‍ദേശിച്ചപ്പോള്‍ അതുവരെ പഞ്ചായത്തംഗം പോലുമാകാത്ത പന്ന്യന്‍ കന്നിമത്സരത്തിന്‌. എതിരാളി മുന്‍ എംപി വി.എസ്‌. ശിവകുമാര്‍. വിജയമുറപ്പിച്ചു മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി സി.കെ.പത്മനാഭനാവട്ടെ വോട്ടുകച്ചവടത്തിനിടെ കെട്ടിവച്ച പ ണവും നഷ്ടപ്പെട്ടു. കരുണാകരന്റെ വോട്ടായിരുന്നു പന്ന്യനെ തുണച്ചത്‌.

മണ്ഡലത്തിലെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു മറ്റൊരു മണ്ഡലത്തിനും കിട്ടാത്ത രീതിയില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങ ള്‍ തലസ്ഥാന നഗരിയില്‍ എത്തിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറയുന്നു. എംപി ഫണ്ട്‌ ഫലപ്രദമായി വിനിയോഗിച്ചതിനു പുറമേ നെയ്യാറ്റിന്‍കര, നെയ്യാര്‍ഡാം റോഡിനു വേണ്ടി 12 കോടിരൂപ അനുവദിപ്പിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ബാലരാമപുരം, പൂവാര്‍ വഴി തമിഴ്‌നാട്ടിലേക്കുള്ള റോഡിനുള്ള പദ്ധതിയും നല്‍കി. വിമാനത്താവളത്തിനായി 250 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുക അനുവദിപ്പിച്ചു. എയര്‍ക്രാഫ്റ്റ്‌ മെയ്ന്റനന്‍സ്‌ യൂനിറ്റ്‌ അനുവദിപ്പിച്ചു, കെല്‍ടെക്‌ ഏറ്റെടുക്കാനുള്ള നടപടി സ്വീകരിച്ചു. വിഴിഞ്ഞം പോര്‍ട്ട്‌, ഹൈക്കോടതി ബഞ്ചിനുവേണ്ടിയുള്ള നിരന്തര സമ്മര്‍ദം ഇതെല്ലാം തന്റെ നേട്ടങ്ങളായി പന്ന്യന്‍ എടുത്തുകാട്ടുന്നു. ആരോഗ്യം,കുടുംബം തുടങ്ങിയ പാര്‍ലമെന്റ്‌ വെല്‍ഫെയര്‍ കമ്മിറ്റികളില്‍ അംഗം കൂടിയാണ്‌. തിരുവനന്തപുരം മണ്ഡലത്തില്‍ പന്ന്യനെ തന്നെ വീണ്ടും മത്സരിപ്പിക്കുമെന്നറിയുന്നു.

പന്ന്യന്‍ രവീന്ദ്രന്‍ എന്നുപറഞ്ഞാല്‍ കൊച്ചുകുട്ടികള്‍ക്കു പോലും തിരിച്ചറിയുന്ന രീതിയിലുള്ള ആകാരപ്രകൃതം. മുടിനീട്ടിവളര്‍ത്തി ചിരിച്ചുകൊണ്ടു വര്‍ ത്തമാനം പറയുന്ന പന്ന്യന്‍ മ ലയാളികള്‍ക്കു പരിചിതന്‍. ബീഡി തൊഴിലാളിയായിട്ടായിരുന്നു ജീവിതം ആരംഭിച്ചത്‌. സി.പി.രാമന്റെയും യശോദയുടെയും മകനായി 1945ല്‍ കണ്ണൂരിലെ കക്കാട്‌ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും നിരന്തരമായ വാ യനയിലൂടെയും എഴുത്തിലൂടെയും നല്ല പ്രസംഗകനും എഴുത്തുകാരനുമായി മാറി. ഫുട്ബോള്‍ കളിക്കാര നായ പന്ന്യന്‍ ഇപ്പോഴും സമ യം കിട്ടിയാല്‍ ശ്രദ്ധ സ്പോര്‍ട്സിലാണ്‌. രത്നാവതിയാണു ഭാര്യ. മൂന്നു മക്കളുണ്ട്‌.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code