ടോറസ് ചിറകില്‍ ലിവര്‍പൂള്‍
Wednesday,
February 04,
2009
ലണ്ടന്‍
ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് മുന്‍പന്മാര്‍ക്കിതു മരണപ്പോരാട്ടം. എഫ്‌എ കപ്പ് നാലാം റൗണ്ടില്‍ ഇന്ന് എവര്‍ട്ടണെതിരേ ഇറങ്ങുമ്പോള്‍ ലിവര്‍പൂളിന് വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമല്ല. ടൂര്‍ണമെന്റില്‍ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ എവര്‍ട്ടണെ അവരുടെ ത ട്ടകത്തില്‍ പരാജയപ്പെടുത്തണമെന്നതാണു സ്ഥി തി. ഹോം മ ത്സരത്തില്‍ എവര്‍ ട്ടണുമായി സമ നിലയി ല്‍ പിരിഞ്ഞതാണു ലിവറിന് ഇന്നത്തെ മത്സരം നിര്‍ണായകമാക്കിയത്.
പ്രിമിയര്‍ ലീഗില്‍ ലീഡേഴ്സാ യ ലിവര്‍ മികച്ച ഫോമിലാണ്. കഴിഞ്ഞ ലീഗ് മത്സരത്തില്‍ ചെല്‍സിക്കെതിരേ ഡബിള്‍ ഗോള്‍ നേടി 2-0 വിജയം സാധ്യമാക്കിയ ഫെര്‍ണാണ്ടോ ടോറസിലാണ് ലിവര്‍ കോച്ച് റാഫേല്‍ ബെനിറ്റിസിന്റെ പ്രതീക്ഷ. നാലു മാസമായി ഗോളുകള്‍ സ്കോര്‍ ചെയ്യാന്‍ കഴിയാതിരുന്ന ടോറസിന്റെ മികച്ച തിരിച്ചു വരവായിരുന്നു ചെല്‍സിക്കെതിരേ. ഇതോടെ നിലവിലുള്ള ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള പോയിന്റ് വ്യത്യാസം രണ്ടായി ഉയര്‍ത്താന്‍ ലിവറിനായി.
ലീഗ് മത്സരത്തില്‍ എവര്‍ട്ടണെതിരേ 1-1 സമനില വഴങ്ങിയെങ്കിലും മിന്നും ഫോമിലുള്ള ലിവര്‍ താരങ്ങള്‍ ഇന്ന് വിജയം കൊണ്ടുവരുമെന്നാണ് ആരാധക പ്രതീക്ഷ. ഇപ്പോള്‍ താരങ്ങള്‍ക്കെല്ലാം ആത്മവിശ്വാസമുണ്ടെന്നും വിജയം തീര്‍ച്ചയാണെന്നും ടോറസ് പറഞ്ഞു. ഈ സീസനില്‍ പ്രിമിയര്‍ ലീഗ് കിരീടം. ചാമ്പ്യന്‍സ് ലീഗ്, എഫ്‌എ കപ്പ് എന്നിവ തങ്ങളുടെ പേരിലാക്കുകയാണ് ലക്ഷ്യമെന്നും ടോറസ്.
ചെല്‍സിക്കെതിരേ മികച്ച് പ്രകടനം പുറത്തെടുത്ത ഇസ്രേലി താരം യോസി ബെനയൂനിനെ യും ഡാനിയേല്‍ അഗര്‍, സാമി ഹൈപ്പിയ എന്നിവരെ ആദ്യ ഇലവനില്‍ ബെനിറ്റസ് പരീക്ഷിച്ചേക്കും.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേ 1-0 ത്തിനു പരാജയപ്പെട്ട താരനിരയുമായാകും എവര്‍ട്ടണ്‍ ഇറങ്ങുക. മികച്ച പോരാട്ട വീര്യമാണ് അന്ന് എവര്‍ട്ടണ്‍ താരങ്ങള്‍ പുറത്തെടുത്തത്. ഓസ്ട്രേലിയന്‍ താരം ടിം കാഹിലിലാണ് എവര്‍ട്ടണ്‍ പ്രതീക്ഷ. ഇന്ന് എഫ്‌എ കാപ്പില്‍ പ്രിമിയര്‍ ലീഗ് നാലാം സ്ഥാനക്കാര്‍ ആസ്റ്റണ്‍വില്ല ഇറങ്ങും.
Close...
Maximum Character Allowed -
4000