Saturday, September 04, 2010   1:35 AM IST
Supplements
Home>> News>> World News
World News
26/11:അന്വേഷണ റിപ്പോര്‍ട്ട്‌ തയാറായി
Sunday, February 08, 2009
|
|
|
ഇസ്ലാമാബാദ്‌

മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത്‌ ഇന്ത്യയിലോ പാക്കിസ്ഥാനിലോ അല്ലെന്നു പാക്കിസ്ഥാന്‍. മുംബൈ ആക്രമണത്തെക്കുറിച്ചുള്ള പാക്കിസ്ഥാന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ പൂര്‍ത്തിയായതായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനി പറഞ്ഞതായി ജിയോ ടി.വി റിപ്പോര്‍ട്ട്‌ ചെയ്തു. നാളെ ചേരുന്ന പ്രതിരോധ വകുപ്പ്‌ യോഗത്തില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുള്‍ട്ടാനിലെ കാസിം ബേലയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമണം ആസൂത്രണം ചെയ്തതു ഒരു യൂറോപ്യന്‍ രാജ്യത്തു വച്ചാണ്‌. അജ്മല്‍ കസബടക്കം അഞ്ചു പേരാണു ഗൂഢാലോചന നടത്തിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതായി ജിയോ ടി.വി റിപ്പോര്‍ട്ട്‌ ചെയ്തു. കസബിനെ വിട്ടു കിട്ടണമെന്നു പാക്കിസ്ഥാന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടും. കസബിന്റെ വിചാരണ പാക്കിസ്ഥാനില്‍ നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി ജിയോ ടി.വി പറഞ്ഞു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code