അതിര്‍ത്തി കടക്കാന്‍ നൈറ്റ് റൈഡേഴ്സ്
Monday,
February 09,
2009
ന്യൂഡല്‍ഹി
ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ക്രിക്കറ്റില്‍ ബംഗ്ലാദേശി ആരാധകരുടെ സപ്പോര്‍ട്ട് നേടാന്‍ കോല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ് രണ്ടും കല്‍പ്പിച്ചു രംഗത്ത്. ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഷറഫി മൊര്‍താസയെ അടിസ്ഥാനവിലയുടെ 12 ഇരട്ടി നല്‍കി സ്വന്തമാക്കിയ ഷാരുഖിന്റെ ടീം അടുത്തമാസം ധാക്കയില്‍ പ്രദര്‍ശന മത്സരങ്ങള്‍ സംഘടിപ്പിക്കാനും തയാറെടുക്കുകയാണ്. ഏപ്രില്‍ 10-നു മുന്‍പാണു മത്സരങ്ങള്‍. ആറുലക്ഷം ഡോളറിനാണ് മൊര്‍താസയെ നൈറ്റ് റേഡേഴ്സ് വലയിലാക്കിയത്.
പ്രദര്‍ശന മത്സരത്തെക്കുറിച്ചു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചകള്‍ നടന്നു വരുകയാണെന്ന് കോല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ് വക്താവ് അറിയിച്ചു. മൊര്‍താസക്കുവേണ്ടി ആര്‍പ്പുവിളിക്കാനായിട്ടെങ്കിലും ബംഗ്ലാദേശികള്‍ നൈറ്റ് റൈഡേഴ്സിന്റെ കളികള്‍ കാണും. ക്രമേണ അവര്‍ ടീമിന്റെ സപ്പോര്‍ട്ടേഴ്സായി മാറും- ഷാരുഖും കൂട്ടരും കരുതുന്നു.
ഇതും പോരാഞ്ഞ അടുത്ത സീസണ്‍ മുതല്‍ മറ്റു രാജ്യങ്ങളില്‍ വച്ചും ഐ പി എല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിനൊപ്പം ബംഗ്ലാദേശിലെ സ്റ്റേഡിയങ്ങളും നൈറ്റ് റൈഡേഴ്സിന്റെ ഹോം ഗ്രൌണ്ടുകളാകും.
Close...
Maximum Character Allowed -
4000