Wednesday, February 08, 2012   9:34 PM IST
Supplements
Home>> News>> NRK Zone
NRK Zone
മലയാളി വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു
Monday, February 09, 2009
|
|
|
സൗത്ത്ഫ്ലോറിഡ

കാറപകടത്തില്‍പ്പെട്ടു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു. വെസ്റ്റ്പാംബീച്ച്‌ വെല്ലിങ്ങ്ടണ്‍, പിയര്‍സൈഡ്‌ സര്‍ക്കിള്‍ മാന്നാംകുഴിയില്‍ ജോര്‍ജ്‌ തോമ സിന്റെയും ഷേര്‍ലി തോമസിന്റെ യും പുത്രന്‍ എല്‍വിസ്‌ ജോര്‍ജ്‌ (അച്ചു- 22) ആണു മരിച്ചത്‌. ദേവിയിലുള്ള നോവ യൂണിവേഴ്സിറ്റിയില്‍ രണ്ടാംവര്‍ഷ മെഡിസിന്‍ വിദ്യാര്‍ഥിയായിരുന്നു എല്‍വിസ്‌.

വെള്ളിയാഴ്ച വൈകിട്ട്‌ 4.30 നു കോളജില്‍ നിന്നും വീട്ടിലേക്കു മടങ്ങുകയായിരുന്ന എല്‍വിസിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്‌. റോഡില്‍ തെറിച്ചുവീണു ഗുരുതരമാ യി പരുക്കേറ്റ എല്‍വിസിനെ പൊലീസ്‌ ബ്രോവേഡ്‌ കൗണ്ടി ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച രാത്രി എട്ടോടെയാണു മരണം സംഭവിച്ചത്‌.

കോഴഞ്ചേരി അയിരൂര്‍ സ്വദേശികളാണു ജോര്‍ജ്‌ തോമസും കുടുംബവും. മറിയം തോമസാണു എല്‍വിസിന്റെ ഏക സഹോദരി. സംസ്ക്കാരച്ചടങ്ങുകള്‍ പിന്നീടു തീരുമാനിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code