Thursday, February 09, 2012   5:48 AM IST
Supplements
Home>> NRK Zone>> America
America
നവകേരള ഭാരവാഹികള്‍
Tuesday, February 10, 2009
|
|
|
ഫ്ലോറിഡ

ജോയിച്ചന്‍ പുതുക്കുളം

നവകേരള ആര്‍ട്സ്‌ ക്ലബ്ബ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോറല്‍ സ്പ്രാഗ്സില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ്‌ തോമസ്‌ ആശാരിയത്ത്‌ സംഘടനാ രേഖകള്‍ ജിജി നീലത്തുംമുക്കിനു കൈമാറി. ട്രഷറര്‍ ഷാജു വടക്കേല്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ആന്റണി തോമസ്‌, മധുസൂദനന്‍ നായര്‍ എന്നിവര്‍ ഓഡിറ്റേഴ്സ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ഭാരവാഹികളായ ജിജി നീലത്തുംമുക്കില്‍, മേരി നിക്കൊളാസ്‌, സാജു വടക്കേല്‍, ബറ്റ്സി ലൂക്കോസ്‌, രാജേന്ദ്രന്‍ കുട്ടിക്കുഞ്ഞന്‍, ജോണ്‍സണ്‍ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. നിക്കൊളാസ്‌ വര്‍ഗീസ്‌, വിന്റ്സന്റ്‌ ലൂക്കോസ്‌, ആനന്ദന്‍ നിരവേല്‍, ബാബു ചക്യാത്ത്‌, ലൂക്കോസ്‌ പൈനുങ്കല്‍, ആന്റണി തോമസ്‌, ജോണ്‍ ഉണ്ണുണ്ണി, ജോസഫ്‌ പാനിക്കുളങ്ങര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹോപ്പ്‌ അലക്സിന്റെ വയലിന്‍, ക്രിസ്റ്റല്‍ ലൂക്കോസിന്റെ നൃത്തം, ന്യൂസി റോയിയുടെ ഗാനാലാപനം എന്നിവ പരിപാടിക്കു മാറ്റൂകൂട്ടി. കമ്മിറ്റി അംഗങ്ങളായ മാത്യു പൂവന്‍, റെജി തോമസ്‌, റോസിലി പാനിക്കുളങ്ങര, അലക്സ്‌ സെബാസ്റ്റ്യന്‍, ബാബു വെട്ടം ബിജോയി എബ്രഹാം, സണ്ണി ജോസഫ്‌, ഷീല ജോസഫ്‌എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code