സുഗുണനും ഭാര്യ ബിന്ദുവും ഇത്തിരി പ്രശ്നങ്ങളും ഒത്തിരി സ്നേഹവുമായി തമിഴകത്തേക്ക്. വെറുതെ ഒരു ഭാര്യയിലൂടെ മലയാളികളെ കീഴടക്കിയ ഭാര്യയും ഭര്‍ത്താവുമാണവര്‍. മലയാളത്തില്‍ ചെറിയ ചിത്രത്തിന്റെ വലിയ വിജയം. ജയറാമിന് ഓക്സിജന്‍ സിലിണ്ടര്‍.
അക്കു അക്ബര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയാഘോഷങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല. മികച്ച ചിത്രങ്ങള്‍ തമിഴകത്തേക്കു പോവുന്നതിന്റെ തുടര്‍ച്ചയായി വെറുതെ ഒരു ഭാര്യയും. തമിഴില്‍ അക്കു അക്ബറിനു പകരം തങ്കര്‍ ബച്ചനാണു സംവിധായകന്‍. നായകന്‍ കിഷോര്‍. പ്രിയങ്ക, സ്നേഹ എന്നിവരാണു നായികാവേഷത്തിനു പരിഗണിക്കുന്നവരില്‍ പ്രമുഖര്‍. സുഗുണന്‍-ബിന്ദു ദമ്പതികളുടെ മകള്‍ അഞ്ജുവായി മലയാളത്തില്‍ അഭിനയിച്ച നിവേദിത തന്നെയാവും തമിഴിലും എത്തുക.
മലയാളികള്‍ സ്വീകരിച്ചതുപോലെ തന്നെയാവും തമിഴിലും എന്നാണു പ്രതീക്ഷിക്കുന്നത്. ജയറാമും ഗോപികയും മത്സരിച്ചഭിനയിച്ച ചിത്രം തമിഴില്‍ നിര്‍മിക്കുന്നതും മലയാളി സലാഹുദ്ദീന്‍ തന്നെ. ചിന്താവിഷ്ടയായ ശ്യാമളയെ ചിദംബരത്തില്‍ ഒരു അപ്പാസാമിയാക്കിയ തങ്കര്‍ബച്ചന്‍ വെറുതെ ഒരു ഭാര്യയെ മോശമാക്കില്ലെന്നു കരുതാം.
Close...
Maximum Character Allowed -
4000