Sunday, August 01, 2010   5:04 AM IST
Supplements
Home>> News>> Kerala News
Kerala News
സ്കൂള്‍ അഡ്മിഷനു കേരളത്തില്‍ നെട്ടോട്ടം
Saturday, February 14, 2009
|
|
|
കൊച്ചി
അന്‍ഷാദ്‌ കൂട്ടുകുന്നം
ഗള്‍ഫിലെ സാമ്പത്തികമാന്ദ്യ വും ഇതിനെ തുടര്‍ന്നുള്ള കൂട്ടപ്പിരിച്ചുവിടലും മലയാളിക്കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നു. ഗള്‍ഫിലെ സ്കൂളുകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടിലേക്കു മാറ്റാനുള്ള ശ്രമത്തിലാണു രക്ഷിതാക്കള്‍.

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷനായി ഗള്‍ഫില്‍നിന്നു രക്ഷിതാക്കള്‍ നാട്ടിലെത്തി അന്വേഷണം ആരംഭി ച്ചു. സംസ്ഥാനത്തെ പ്രശസ്തമാ യ സിബിഎസ്‌ഇ സ്കൂളുകളില്‍ അഡ്മിഷന്‍ ഉറപ്പിക്കുകയാണു ലക്ഷ്യം. സാധാരണ മാര്‍ച്ച്‌ മാ സം മുതലാണു കേരളത്തില്‍ അഡ്മിഷന്‍ ആരംഭിക്കുന്നത്‌. എന്നാല്‍ ചില അണ്‍എയ്ഡഡ്‌ സ്കൂളുകളില്‍ ഇപ്പോള്‍ത്തന്നെ അഡ്മിഷന്‍ ആരംഭിച്ചു.

ഇത്തരം ചില സ്കൂളുകളില്‍ അഡ്മിഷനു വേണ്ടി വിളിച്ചപ്പോള്‍ സീറ്റില്ലെന്നാണു ലഭിക്കു ന്ന വിവരം.

അഡ്മിഷന്‍ കാര്യത്തിനായി ഓരോ ദിവസവും 25 പേരെങ്കി ലും സ്കൂളിലെത്തുമെന്നു എറണാകുളം ഭവന്‍സ്‌ സ്കൂള്‍ പ്രിന്‍സിപ്പല്‍ സുകുമാരി മേനോന്‍ മെട്രൊവാര്‍ത്തയോടു പറഞ്ഞു. എന്നാല്‍ എല്ലാവരോടും മാര്‍ച്ച്‌ മാസത്തില്‍ വരാനാണു പറഞ്ഞിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

പത്താംക്ലാസ്‌ കഴിഞ്ഞ വിദ്യാര്‍ഥികളെയാണു പ്രധാനമായും സംസ്ഥാനത്തേക്കു മാറ്റുന്നത്‌. ഗള്‍ഫ്‌ രാഷ്ട്രങ്ങളെ അപേക്ഷിച്ചു സംസ്ഥാനത്തു വിദ്യാഭ്യാസച്ചെലവ്‌ കുറവാണ്‌.

ഗ ള്‍ഫില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു വാര്‍ഷിക ഫീസ്‌ ഒരു ലക്ഷത്തിനു മുകളിലാണ്‌. സംസ്ഥാനത്തു പതിനായിരം രൂപയാണു സാധാരണ സിബിഎസ്‌ഇ സ്കൂളുകളിലെ വാര്‍ ഷിക ഫീസ്‌. ഇതിനു പുറമേ ഡൊണേഷനുണ്ടാകും. എന്നാ ല്‍ വര്‍ഷം 12 ലക്ഷം രൂപ ഫീസ്‌ വാങ്ങുന്ന സ്കൂളുകളും കേരളത്തിലുണ്ട്‌.

തിരുവനന്തപുരം ഇന്റര്‍നാഷണല്‍ സ്കൂള്‍ വന്‍ഫീസിന്റെ കാര്യത്തില്‍ അറിയപ്പെടുന്ന സ്കൂളാണ്‌. തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്‌, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ പ്രശസ്തമായ അണ്‍എയ്ഡഡ്‌ സ്കൂളുകളില്‍ സീറ്റുകള്‍ തീര്‍ന്നു. എന്‍ട്രന്‍സിനു പ്രാമുഖ്യം നല്‍കുന്നവരാണു തൃശൂരും തിരുവന ന്തപുരവും തെരഞ്ഞെടുക്കുന്നത്‌. വയനാടും മൂന്നാറുമുള്ള റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ഗള്‍ഫില്‍നിന്നുള്ളവര്‍ ചേരുന്നുണ്ട്‌. ഗള്‍ഫിലെ ഫീസ്നിരക്ക്‌ വേണ്ടിവരുന്ന ഊട്ടിയിലെ സ്കൂളുകളിലും അഡ്മിഷനു വേണ്ടി അന്വേഷണമുണ്ട്‌.

ഇന്റര്‍ നാഷണല്‍ തലത്തിലുള്ള സിലബസ്‌ കേരളത്തില്‍ ഇപ്പോള്‍ പാഠ്യവിഷയമായിട്ടു ണ്ട്‌. ഐബിഒ, ഐസിഎസ്‌ഇ, സിബിഎസ്‌ഇ, സംസ്ഥാന സ്കൂള്‍ സിലബസ്‌ എന്നിവയാ ണു ഇപ്പോള്‍ സംസ്ഥാനത്തു ള്ള സിലബസുകള്‍.

ഡൊണേഷന്‍ വാങ്ങാന്‍ പാടില്ലെന്നു കേരളത്തില്‍ നിയമമുണ്ടെങ്കിലും മിക്ക സ്കൂളുകളി ലും ഡൊണേഷനും ഡെപ്പൊസിറ്റും വാങ്ങുന്നുണ്ട്‌.

ചില സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ ഐക്യൂ ടെസ്റ്റ്‌ നടത്തി പ്രവേശനം നല്‍കുന്നു. മാര്‍ച്ച്‌ കഴിഞ്ഞാല്‍ കേരളത്തില്‍ അഡ്മിഷന്‍ ലഭിക്കുന്ന കാര്യം പ്രയാസമാണ്‌.

പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവു പുലര്‍ത്തുന്ന സ്കൂളുകളാണു ഗള്‍ഫില്‍നിന്നുള്ള രക്ഷിതാക്കള്‍ നോട്ടമിട്ടിരിക്കുന്നത്‌.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code