Sunday, March 14, 2010   10:18 PM IST
Supplements
Home>> Cinema>> Latest News
Headlines
അംബിക, മീന, മീര ഒന്നിക്കുന്നു
Wednesday, February 18, 2009
|
|
|
ക്യാപ്റ്റന്റെ പുതിയ ചിത്രത്തില്‍ മൂന്നു കാലഘട്ടത്തിലെ സുന്ദരിമാര്‍ ഒന്നിക്കുന്നു. അംബിക, മീന, മീരാ ജാസ്മിന്‍ എന്നിവരാണ്‌ വിജയകാന്തിന്റെ മരിയാതൈയിലൂടെ ഒന്നിച്ചു വെള്ളിത്തിരയിലെത്തുന്നത്‌. വാനത്തെപ്പോലെ എന്ന വിജയചിത്രത്തിനു ശേഷം വി ആന്‍ഡ്‌ വി കൂട്ടുകെട്ടു വീണ്ടും എന്ന സവിശേഷതയുമുണ്ട്‌ - സംവിധായകന്‍ വിക്രമും വിജയകാന്തും. അച്ഛന്റെയും മ ക ന്റെയും റോളുകളിലാണ്‌ വിജയ കാന്ത്‌. തികഞ്ഞ ഒരു ഫാമിലി എന്റര്‍റ്റെയ്നര്‍. കഥയും വിക്രമിന്റെ ചിത്രീകരണരീതിയുമാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്‌. അന്‍പത്തിരണ്ടു ദിവസം കൊണ്ടു പാട്ടുകളൊഴികെ എല്ലാം ഷൂട്ട്‌ ചെയ്തു. മൂന്നു പാട്ടുകളുടെ ചിത്രീകരണത്തിനായി ഓസ്ട്രേലിയയിലേക്കു പറക്കാനിരിക്കുകയാണ്‌ മരിയാതൈ ക്രൂ. പാട്ടുകളാണ്‌ ചിത്രത്തെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. വിജയ്‌ ആന്റണി സംഗീതം നല്‍കിയിരിക്കുന്ന മെലഡി ടച്ചുള്ള പാട്ടുകള്‍ ഒരു ടിപ്പിക്കല്‍ വിക്രമന്‍ ചിത്രത്തിന്റെ ഫീല്‍ നല്‍കുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code