Tuesday, February 09, 2010   5:43 PM IST
Supplements
Home>> News>> Business
Business
ഓഹരി വിപണി നഷ്ടത്തില്‍
Friday, February 27, 2009
|
|
|
മുംബൈ

വാരാവസാനം സെന്‍സെക്സ്‌ നഷ്ടത്തിലേക്ക്‌. ഇന്നലെ അമ്പതു പോയിന്റ്‌ നേട്ടമുണ്ടാക്കിയ സൂചിക ഇന്നു വ്യാപാരത്തുടക്കത്തില്‍ 100 പോയിന്റിലേറെ നഷ്ടത്തിലായി. 11 നെഗേറ്റെവ്‌ ഗ്യാപ്പില്‍ 8,944-ല്‍ തുടങ്ങിയ സെന്‍സെക്സ്‌ കൂടുതല്‍ താഴോട്ടുനീങ്ങുകയായിരുന്നു. 120 പോയിന്റ്‌ നെഗേറ്റെവ്‌ ഗ്യാപ്പില്‍ 8,835-ലെത്തിയശേഷം തിരിച്ചുകയറി 8876-ല്‍ എത്തിയിട്ടുണ്ട്‌. ഇപ്പോഴും 79 പോയിന്റ്‌ നഷ്ടം. ദേശീയസൂചിക നിഫ്റ്റി 39 പോയിന്റ്‌ നെഗേറ്റെവ്‌ ഗ്യാപ്പില്‍ 2,747-ലാണ്‌.

ഇന്നലെ കനത്തനഷ്ടം നേരിട്ട റാന്‍ബാക്സിക്ക്‌ ഇന്നും ഇടിവ്‌. ബിഎസ്‌ഇയില്‍ ആറുശതമാന ത്തോളം നഷ്ടം ഇന്നു രാവിലെ കമ്പനിക്കുണ്ടായി. അമേരിക്കയില്‍ നേരിടേണ്ടിവന്ന തിരിച്ചടിയാണു കമ്പനിക്കു ക്ഷീണമായ ത്‌. എസിസിക്ക്‌ 5% നഷ്ടം. സ്റ്റര്‍ ലൈറ്റ്‌, മാരുതി തുടങ്ങിയ കമ്പനികള്‍ക്കും മൂല്യം ഇടിഞ്ഞു. വ്യവസായ മേഖലയ്ക്ക്‌ ഉണര്‍വേകാന്‍ ഇന്നലെ വാണിജ്യനയത്തി ല്‍ സര്‍ക്കാര്‍ പാക്കേജ്‌ പ്രഖ്യാപിച്ചെങ്കിലും നിക്ഷേപകരില്‍ ആത്മവിശ്വാസം വന്നില്ല. ലെതര്‍, ടെക്സ്റ്റെയില്‍ വ്യവസായങ്ങള്‍ക്കാ യി 325 കോടിയുടെ പാക്കേജാ ണ്‌ ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുന്നത്‌. നാണയപ്പെരുപ്പം 14 മാസത്തെ കുറഞ്ഞ നിരക്കിലെത്തിയതും അനുകൂലമായില്ല. ഈ മാസം 14-ന്‌ അവസാനിച്ച ആഴ്ച്ചയിലെ നാണയപ്പെരുപ്പം 3.36%.

ഏഷ്യന്‍ വിപണികള്‍ പോസിറ്റീവ്‌. നിക്കി 53 പോയിന്റ്‌ നേട്ടമുണ്ടാക്കി. ഹാങ്ങ്സെങ്ങ്‌ 92 പോയിന്റ്‌ പോസിറ്റീവ്‌ ഗ്യാപ്പില്‍. തായ്‌വാന്‍, ചൈനീസ്‌ സൂചികകളും പോസിറ്റീവ്‌. മുന്നേറ്റത്തോടെ തുടങ്ങിയ അമേരിക്കന്‍ സൂചികകളും നഷ്ടത്തിലാണു ക്ലോസ്‌ ചെയ്തത്‌. ഡൗ ജോണ്‍സ്‌ 89 പോയിന്റ്‌ നഷ്ടത്തോടെ 7,402 -ല്‍. നാസ്ഡാക്‌ 34 പോയിന്റ്‌ നെഗേറ്റെവ്‌ ഗ്യാപ്പില്‍.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code