യുകെയില്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്നു
ലണ്ടന്‍
ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നു ബ്രിട്ടനിലെ സ്വകാര്യ കമ്പനികളില്‍ വന്‍തോതില്‍ ശമ്പളം വെട്ടിക്കുറയ്ക്കുകയോ മരവിപ്പിക്കുകയോ ചെയ്യുമെന്നു റിപ്പോര്‍ട്ട്. ശമ്പളത്തില്‍ 20 ശതമാനത്തോളം കുറവാണ് കമ്പനികള്‍ വരുത്തിയിരിക്കുന്നത്. കമ്പനികളുടെ തീരുമാനം ലക്ഷക്കണക്കിനു പേരെയാണ് ബാധിക്കുക. പല കമ്പനികളിലും ശമ്പളയിനത്തില്‍ വന്‍ തുക കുടിശ്ശിക ഉണ് ടെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടണിലെ നാണയപ്പെരുപ്പം പൂജ്യത്തിനും താഴെയെത്തിയിരിക്കുകയാണ്. കൂടാതെ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിച്ചുവരുകയാണ്.
Close...
Maximum Character Allowed -
4000