Saturday, March 13, 2010   6:42 AM IST
Supplements
Home>> News>> National News
National News
ബംഗാളില്‍ ബദലായി
Monday, March 02, 2009
|
|
|
കോല്‍ക്കത്ത

ഒടുവില്‍ മമതാബാനര്‍ജിയുടെ വാശി ജയിച്ചു. ചര്‍ച്ചയ്ക്കു കോണ്‍ഗ്രസ്‌ കേന്ദ്രനേതൃത്വം തയാറായി, സാക്ഷാല്‍ പ്രണബ്‌ മുഖര്‍ജി തന്നെ മമതയെ കണ്ടു. ഏറെ നാള്‍ നീണ്ട അനിശ്ചിതത്വത്തിനുശേഷം പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌- കോണ്‍ഗ്രസ്‌ സഖ്യത്തിനു ധാരണ.

12 സീറ്റ്‌ കോണ്‍ഗ്രസിനു നല്‍കാമെന്നു തൃണമൂലിന്റെ വാഗ്ദാനം. എന്നാല്‍, സഖ്യത്തിന്റെ നേതൃസ്ഥാനം മമതയ്ക്കു നല്‍കുന്നതില്‍ പിസിസിക്ക്‌ എതിര്‍പ്പുണ്ട്‌. മമതയെ ഇരുത്തേണ്ടിടത്ത്‌ ഇരുത്തി മാത്രമേ സഖ്യമാകാവൂ എന്നു പിസിസിയുടെ നിലപാട്‌.

തത്കാലം ഇവരുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം തയാറല്ല. നന്ദിഗ്രാം, സിംഗൂര്‍ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ സജീവ വിഷയമാകുമ്പോള്‍ പ്രചാരണത്തിനു മുന്നില്‍ മമത തന്നെ വേണമെന്നു പ്രണബ്മുഖര്‍ജി ഉള്‍പ്പെടെയുള്ളവര്‍ക്കു നിര്‍ബന്ധം.

42 സീറ്റുകളാണു സംസ്ഥാനത്ത്‌. കഴിഞ്ഞതവണ തൃണമൂലിനു ലഭിച്ചത്‌ ഒരു സീറ്റ്‌, അതും മമതയുടേത്‌. കോണ്‍ഗ്രസിനും കാര്യമായ നേട്ടമുണ്ടായിരുന്നില്ല. മമത യുപിഎയിലോ എന്‍ഡിഎയിലോ എന്നായിരുന്നു ഇത്രയുംകാലം സംശയം.

വാജ്പേയി സര്‍ക്കാരില്‍ റെയ്‌ല്‌വേ മന്ത്രിയായിരുന്നു അവര്‍. എന്‍ഡിഎ സര്‍ക്കാരിന്റെ കാലശേഷം അവരുമായി ബന്ധമുണ്ടായിരുന്നില്ല. അഞ്ചു വര്‍ഷമായി ഒറ്റയ്ക്കായിരുന്ന മമത നയം വ്യക്തമാക്കുന്നതിപ്പോള്‍.

തൃണമൂല്‍- കോണ്‍ഗ്രസ്‌ സഖ്യത്തെ നിസാരമായി കാണാനാവില്ലെന്നാണു സിപിഎമ്മിന്റെയും നയം.

വിഷ്ണുപുര്‍ അസംബ്ലി ഉപതെരഞ്ഞെടുപ്പില്‍ 30000 വോട്ടുകള്‍ക്കാണു പാര്‍ട്ടി തൃണമൂലിനോടു തോറ്റത്‌. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ സൗത്ത്‌ 24 പര്‍ഗാനാസ്‌ ജില്ലയിലാണു വിഷ്ണുപുര്‍. ഇവിടെനിന്നുള്ള സൂചന ഗൗരവതരമെന്നു മുതിര്‍ന്ന നേതാവ്‌ ജ്യോതിബസു.

എന്നാല്‍, ഭയം പുറത്തുകാണിക്കുന്നില്ല പാര്‍ട്ടി സെക്രട്ടറി ബിമന്‍ബോസ്‌. ഇതു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞതവണ 44% വോട്ടു കിട്ടി. ഇത്തവണ 43 ആയി കുറഞ്ഞു- ബിമന്‍ബോസ്‌ സമാധാനിക്കുന്നു.

അതേസമയം, സഖ്യമുറപ്പായതോടെ മമത സന്തോഷത്തിലാണ്‌.

കോണ്‍ഗ്രസ്‌ തൃണമൂല്‍ സഖ്യം ലോക്സഭ തെരഞ്ഞെ ടുപ്പില്‍ ഇടതുസഖ്യത്തിനു കന ത്ത വെല്ലുവിളിയാകും.

മമതയുടെ പുതിയ കരുത്തി ലാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസിനു വിശ്വാസവും ആശ്വാസവും.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code