ഭീകരനെ റോ ഒമാനില്‍ കുടുക്കി
Wednesday,
March 04,
2009
ബംഗളൂരു
സ്ഫോടനപരമ്പരകളെത്തുടര്‍ന്ന് ഒമാനില്‍ ഒളിവില്‍ക്കഴിഞ്ഞിരുന്ന സര്‍ഫ്രസ് നവാസിനെ(32) ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോ തന്ത്രപൂര്‍വം കുടുക്കി. ഇന്ത്യയും ഒമാനും തമ്മില്‍ കുറ്റവാളി കൈമാറ്റ കരാറില്ലെന്നിരിക്കെയാണിത്.
കസ്റ്റഡിയില്‍ക്കഴിയുന്ന അബ്ദുള്‍ സത്താറിനെ ചോദ്യംചെയ്തപ്പോഴാണ് നവാസിനെക്കുറിച്ചു വിവരം ലഭിച്ചത്. ഇയാളും മലയാളിയെന്നു കരുതുന്നു.
നവാസ് മസ്കറ്റില്‍ കഴിയുന്നുണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്നു റോ ഉദ്യോഗസ്ഥര്‍ അവിടെയെത്തിയിരുന്നു. പിന്നീടുള്ള നീക്കങ്ങളെക്കുറിച്ചു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മസ്കറ്റില്‍ നിന്നു ചാര്‍ട്ടേഡ് എയര്‍ക്രാഫ്റ്റ് വരുന്നു, ഇതിനു ലാന്‍ഡിങ്ങിനു സൗകര്യമൊരുക്കണം എന്ന് ഐബിയുടെ നിര്‍ദേശം ലഭിച്ചിരുന്നുവെന്നും ഇത് അനുസരിച്ചെന്നും മാത്രമാണ് ബംഗളൂരു എയര്‍ ട്രാഫിക് കണ്‍ട്രോളിന് അറിയുന്നത്.
ഐബി- സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞ വിമാനത്തില്‍ ആരാണുണ്ടായിരുന്നതെന്ന് വിമാനത്താവള അധികൃതരെ അറിയിച്ചിട്ടില്ലത്രേ. വിമാനത്തില്‍ നിന്നിറങ്ങിയവരെ സിഐഎസ്‌എഫിന്റെയും ബംഗളൂരു പൊലീസിന്റെയും അകമ്പടിയോടെ പൊലീസ് ആസ്ഥാനത്തേക്കു കൊണ്ടുപോയി.
ബംഗളൂരു സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനും ലഷ്കര്‍ പ്രവര്‍ത്തകനുമായ റിയാസ് ഭട്കലുമായി അടുത്ത ബന്ധമുണ്ട് നവാസിന്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനാണ് നവാസെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Close...
Maximum Character Allowed -
4000