അഭയ കേസ്: സിബിഐ കുഴങ്ങുന്നു
കൊച്ചി
സ്വന്തം ലേഖകന്‍
അഭയകേസ് പ്രതികളെ നാര്‍ക്കോ അനാലിസിസ് പരിശോധന നടത്തിയതിന്റെ ദൃശ്യങ്ങളടങ്ങിയ സി ഡി തുറന്നു പരിശോധിക്കാനാവാതെ സി- ഡാക് മടക്കി അയച്ചതിനെത്തുടര്‍ന്ന് അന്വേഷണം വഴിമുട്ടി.
പ്രതികളുടെ പങ്കാളിത്തം കൂടുതല്‍ വ്യക്തമാക്കുന്ന ഈ സിഡി തുറന്നു പരിശോധിച്ചാല്‍ മാത്രമേ കേസ് മുന്നോട്ടു കൊണ്ടുപോകാനാവൂ. ഇതേ ത്തുടര്‍ന്നു കേസ് അന്വേഷണ മുന്നോട്ടുകൊണ്ടുപോകാനാകാതെ സിബിഐ കുഴങ്ങുന്നു. അന്വേഷണ സംഘത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്മയും കേസ ന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
ബംഗളുരുവിലെ ഫൊറന്‍സിക് ലാബിലാണു നാര്‍ക്കോ ടെസ്റ്റും ബ്രെയ്ന്‍ മാപ്പിങ് ടെസ്റ്റും നടത്തിയത്. ലാബ് അസിസ്റ്റന്റ് ഡയറക്റ്റര്‍ ഡോ. മാലിനിയായിരുന്നു ടെസ്റ്റ് നട ത്താന്‍ നേതൃത്വം നല്‍കിയത്.
ടെസ്റ്റിനുശേഷം അന്നു കേസ് അന്വേഷിച്ചിരുന്ന സിബിഐയുടെ ഡല്‍ഹി യൂനിറ്റിനു കൈമാറിയ സിഡി ഒറിജിനലല്ലെന്നു ജസ്റ്റിസ് വി. രാംകുമാര്‍ കണ്ടെത്തിയിരുന്നു. സിബിഐയാണു തിരിമറി നടത്തിയതെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണം കൊച്ചി യൂനിറ്റിനു കൈമാറിയത്.
കേസില്‍ സിബിഐ അറ സ്റ്റുചെയ്ത മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ കേസ് ഡയറികള്‍ പരിശോധിച്ച ജസ്റ്റിസ് ഹേമ, ഫൊറന്‍സിക് ലാബ് ഡയറക്റ്റര്‍ ഡോ. മാലിനിയാണു തിരിമറി നടത്തിയതെന്നു കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്നു യഥാര്‍ഥ സിഡി കണ്ടെത്താന്‍ മാലിനിയെ ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട് അഭയയുടെ പിതാവ് സിജെഎം കോടതിയെ സമീപിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാര്‍ നായര്‍ കോടതി നിര്‍ദേശപ്രകാരം ബംഗളുരുവിലെത്തി മാലിനിയെ ചോദ്യം ചെയ്തു.
വിഡിയോ കാസറ്റിലാക്കിയ ടെസ്റ്റ് റിസല്‍റ്റ് കോടതിയില്‍ ഹാജരാക്കി.
ഇതു തുറന്നു പരിശോധിക്കാന്‍ സി-ഡാക്കിനെ ഏല്‍പ്പിക്കുകയായിരുന്നു. കേസ് ഡയറി പരിശോധിച്ച ജസ്റ്റിസ് ഹേമ, പ്രതികള്‍ നിര്‍ദോഷികളാണെന്ന രീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു.
യഥാര്‍ഥ പ്രതി മറ്റാരോ ആണെന്ന നിഗമനത്തിലായിരുന്നു ജസ്റ്റിസ് ഹേമ. ഇക്കാര്യം അന്വേഷിച്ചു കണ്ടുപിടിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ ഘടനയില്‍ മാറ്റംവരുത്താന്‍ നിര്‍ദേശിച്ചത്.
അന്വേഷണസംഘത്തെ മാറ്റാതെ കേസ് മുന്നോട്ടുകൊണ്ടുപോയ സിബിഐ, പ്രതികള്‍ക്കെതിരായ രേഖകള്‍ കണ്ടെത്താനാകാതെ കുഴയുകയാണ്.
അതിനിടെ, ഹൈക്കോടതിയില്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ഹേമ ചവിട്ടുപടിയില്‍നിന്നു വീണതിനെത്തുടര്‍ന്നു ചികിത്സയിലാണ്. മധ്യവേനല്‍ അവധിവരെ അവധിയെടുത്തിരിക്കുകയാണിവര്‍.
Close...
Maximum Character Allowed -
4000