Sunday, August 01, 2010   5:06 AM IST
Supplements
Home>> News>> Business
Business
വിപണിയില്‍ മാന്ദ്യത്തിന്റെ വാരം
Saturday, March 07, 2009
|
|
|
കൊച്ചി

വ്യവസായമേഖലയ്ക്കൊപ്പം ഓഹരി ഇടപാടുകാരും കാത്തിരുന്നതാണ്‌ റിസര്‍വ്‌ ബാങ്കിന്റെ റേറ്റ്‌ കട്ട്‌. റിപ്പോ, റിവേഴ്സ്‌ റിപ്പോ നിരക്കുകള്‍ അരശതമാനം കുറച്ച ആര്‍ബിഐ പ്രഖ്യാപനം പ ക്ഷേ, പ്രതീക്ഷിച്ച താത്പര്യം ഓഹരിവിപണിയിലുണ്ടാക്കിയില്ല. വ്യവസായികള്‍ കൂടുതല്‍ ഇളവുകള്‍ ചോദിക്കുമ്പോള്‍ ചില ബാങ്കുകളെങ്കിലും പലിശ കുറയ്ക്കുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുക യും ചെയ്യുന്നു. ഇതിനിടെ ആഗോളവിപണിയിലെ തകര്‍ച്ച കൂടിയായപ്പോള്‍ സെന്‍സെക്സും നിഫ്റ്റിയും കരകയറാന്‍ ബുദ്ധിമുട്ടി.

കയറ്റുമതിയും ഇറക്കുമ തിയും വന്‍തോതില്‍ ഇടിയുന്നു, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വളര്‍ച്ച കുത്തനെ കുറയുന്നു തുടങ്ങിയ വാര്‍ ത്തകളും നിരാശ സൃഷ്ടിക്കുന്നതായിരുന്നു. ഈ പശ്ചാത്തല ത്തില്‍ നാണയപ്പെരുപ്പം 3.03 ശതമാനത്തിലേക്കു താഴ്‌ന്നതുപോലും അവഗണിക്കപ്പെട്ടു.

സെന്‍സെക്സിനും ചെറുകിട, ഇടത്തരം സൂചികകള്‍ക്കും ആറു ശതമാനത്തിലേറെ നഷ്ടമാണ്‌ ഈയാഴ്ച. നിഫ്റ്റിക്ക്‌ അഞ്ചു ശതമാനവും. കഴിഞ്ഞയാഴ്ച 8,892-ല്‍ ക്ലോസ്‌ ചെയ്തിരുന്ന സെന്‍സെക്സ്‌ ഈ വാരം അവസാനിപ്പിച്ചത്‌ 8,326-ല്‍. 566 പോയിന്റ്‌ നഷ്ടം. ഇന്നലെയുണ്ടായ 128 പോയിന്റ്‌ നേട്ടമാണ്‌ 8,300-നു മുകളില്‍ ക്ലോസ്ചെയ്യാന്‍ സഹായിച്ചത്‌.

കഴിഞ്ഞയാഴ്ച വാരാന്ത്യം 2,764-ലായിരുന്നു നിഫ്റ്റി. ഇപ്പോള്‍ 2,620-ല്‍. ചോര്‍ന്നുപോയത്‌ 144 പോയിന്റ്‌. അവസാന മണിക്കൂറില്‍ മുന്‍നിര ഓഹരികളിലെ ഷോര്‍ട്ട്കവറിങ്ങ്‌ ചെറിയ തോതിലെങ്കിലും കോട്ടംതീര്‍ക്കാന്‍ തുണയായി. യൂറോപ്യന്‍ മാര്‍ക്കറ്റിലെ പോസിറ്റീവ്‌ ഓപ്പണിങ്ങും സഹായിച്ചു. 2,539 വരെ നിഫ്റ്റി ഇറങ്ങി; സെന്‍സെക്സ്‌ 8,047 വരെയും. വാരത്തുടക്കത്തിലെ 8,700 ലെവലിലേക്കു പിന്നീടുള്ള ട്രേഡിങ്‌ സെഷനുകളിലൊന്നും എത്തിനോക്കാന്‍ സെന്‍സെക്സിനായില്ല. 2,700 ലെവലിലേക്കുള്ള വാതില്‍ നിഫ്റ്റിക്കു മുന്നിലും കൊട്ടിയടയ്ക്കപ്പെട്ടു. സ മീപഭാവിയില്‍ നിഫ്റ്റിക്ക്‌ 2,500-ല്‍ സ്ട്രോങ്ങ്‌ സപ്പോര്‍ട്ടുണ്ടെ ന്നാണു നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്‌. 2,540- ലെവലിലേക്കു സൂചിക താഴ്‌ന്നപ്പോള്‍ അതുകൊണ്ടുതന്നെ ഷോര്‍ട്ട്‌ കവറിങ്ങിനു താത്പര്യം കൂടി.

സെക്റ്ററല്‍ സൂചികകളില്‍ കൂടുതല്‍ നഷ്ടം ബാങ്കെക്സിനാണ്‌- പത്തു ശതമാനത്തിലേറെ. ഫിനാന്‍ഷ്യല്‍ മേഖലയിലെ ആഗോളപ്രതിസന്ധിയാണു ബാങ്ക്‌ ഓഹരികളെ ബാധിക്കുന്നത്‌. പലിശ കുറയ്ക്കുന്നത്‌ ബാങ്കുകളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്‌. ഐടി, ടെക്‌, ക്യാപ്പിറ്റല്‍ ഗുഡ്സ്‌, ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌ ഓഹരികള്‍ക്ക്‌ ഇന്നലെ അവസാന ട്രേഡിങ്ങില്‍ പോസിറ്റീവ്‌ സൂചന നല്‍കാന്‍ കഴിഞ്ഞതിന്റെ സമാധാനമുണ്ട്‌. റിയല്‍റ്റി, ഓട്ടോ, എഫ്‌എംസിജി ഓഹരികള്‍ക്കു മൊത്തം ക്ഷീ ണം. 51% ഓഹരി വില്‍ക്കാന്‍ സെബിയുടെ അനുമതി ലഭിച്ചതു സത്യം കംപ്യൂട്ടര്‍ സര്‍വീസസിനു നേട്ടമായി. കൈമാറ്റം സംബ ന്ധിച്ച വാര്‍ത്തകള്‍ തുടര്‍ച്ചയാ യി വരാനിരിക്കുന്നതു സത്യം ഓഹരിയെ സ്വാധീനിക്കും.

ആഗോളസൂചനകള്‍ വരുംവാരത്തിലും ശുഭകരമാവാനിട യില്ല. 25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴില്‍നഷ്ടമാണ്‌ അമേരിക്കയില്‍ കഴിഞ്ഞമാസം. അടുത്തവര്‍ഷം രണ്ടാംപകുതിയിലും മാന്ദ്യം തുടരുമെന്നും വന്‍തോതില്‍ തൊഴില്‍കട്ട്‌ ഇനിയുമുണ്ടാവുമെന്നും പ്രവചനം. കാര്‍ഷിക മേഖലയ്ക്കു പുറത്ത്‌ 648,000 തൊഴിലുകള്‍ ഫെബ്രുവരിയില്‍ ഇല്ലാതായി. ജനുവരിയില്‍ 598,000 തൊഴിലവസരങ്ങളാണു കുറഞ്ഞത്‌. മാനുഫാക്ചറിങ്‌ മേഖലയില്‍ 195,000 തൊ ഴിലവസരങ്ങള്‍ കുറഞ്ഞു. തൊഴിലില്ലായ്മാ നിരക്ക്‌ 8.1% ആയി. 1984 ജനുവരിക്കുശേഷം ആദ്യമായാണിത്‌. ഈ സൂചനകളൊ ക്കെ ഓഹരി ഇടപാടുകാരെ നിരാശപ്പെടുത്തും.

തുടര്‍ച്ചയായി അഞ്ചുദിവസം നഷ്ടം രേഖപ്പെടുത്തിയ യുഎസ്‌ ഓഹരിവിപണി 12 വര്‍ഷത്തിനിടയിലെ താഴ്‌ന്ന നിലയിലേക്കു കൂപ്പുകുത്തിയിരുന്നു. അതിനുശേഷം ബുധനാഴ്ച ചെറിയൊരു റാലി. വ്യാഴാഴ്ച വീണ്ടും നെഗേറ്റെവ്‌. ഡൗ ജോണ്‍സും എസ്‌ ആന്‍ഡ്‌ പിയും ഈ വര്‍ഷം 21% ഇടിഞ്ഞുകഴിഞ്ഞു. ഫിനാന്‍ഷ്യല്‍, ഭവന മേഖലകളില്‍ സ്ഥിരതയുണ്ടാവാതെ യുഎസ്‌ വിപണി പ ച്ചപിടിക്കില്ലെന്നാണു പ്രവചനങ്ങള്‍. യുഎസ്‌ വിപണിയുടെ സ്വാധീനം മറ്റു രാജ്യങ്ങളിലെ ഓഹരികളെയും ബാധിക്കും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code