Sunday, February 05, 2012   3:34 AM IST
Supplements
Home>> News>> National News
National News
സത്യം: രാജു CBI കസ്റ്റഡിയില്‍
Monday, March 09, 2009
|
|
|
ഹൈദരാബാദ്‌

സത്യം കമ്പ്യൂട്ടേഴ്സ്‌ മുന്‍ ചെയര്‍മാന്‍ ബി.രാമലിംഗ രാജുവിനെയും മറ്റു പ്രതികളെയും സി ബി ഐ കസ്റ്റഡിയില്‍ വിട്ടു. അഡീഷണല്‍ ചീഫ്‌ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റാണ്‌ ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞ മാസം 20-നാണ്‌ സത്യം കമ്പ്യൂട്ടേഴ്സില്‍ 7800 കോടിയുടെ കുംഭകോണം നടത്തിയതിനു സിബിഐ കേസ്‌ ഫയല്‍ ചെയ്തത്‌. ഈ മാസം മൂന്നിനാണ്‌ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഏഴു ദിവസത്തേക്ക്‌ ഇവരെ കസ്റ്റഡിയില്‍ വിട്ടു തരണമെന്നാവശ്യപ്പെട്ടു സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.

രാജു സഹോദരന്‍മാര്‍, സത്യം മുന്‍ സിഎഫ്‌ഒ വി. ശ്രീനിവാസ്‌, പ്രൈസ്‌ വാട്ടര്‍ ഹൌസ് കൂപ്പേഴ്സിലെ രണ്ട് ഓഡിറ്റര്‍മാര്‍ എന്നിവരെയാണു സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇവര്‍ അഞ്ചു പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചന്‍തല്‍ഗുഡ ജയിലിലായിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code