Wednesday, March 10, 2010   10:47 PM IST
Supplements
Home>> Headlines
Latest News
CPM ലിസ്റ്റ് ആയി; പ്രഖ്യാപനം ഇന്ന്
Wednesday, March 11, 2009
|
|
|
തിരുവനന്തപുരം

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ തെരുമാനിച്ചു. പി രാജേന്ദ്രന്‍ - കൊല്ലം, എ സമ്പത്ത്‌ -ആറ്റിങ്ങല്‍, കെ അനന്തഗോപന്‍ - പത്തനംതിട്ട, സുരേഷ്‌ കുറുപ്പ്‌ - കോട്ടയം, സിന്ധു ജോയി - എറണാകുളം, എം ബി രാജേഷ്‌ - പാലക്കാട്‌, ഡോ. കെ  എസ് മനോജ്- ആലപ്പുഴ, പികെ ബിജു - ആലത്തൂര്‍, മുഹമ്മദ്‌ റിയാസ്‌ - കോഴിക്കോട്‌, പി സതീദേവി - വടകര, കെകെ രാഗേഷ്‌ - കണ്ണൂര്‍, പി കരുണാകരന്‍ - കാസര്‍ഗോഡ്‌ എന്നിവരാണു സ്ഥാനാര്‍ഥികള്‍.

പൊന്നാനിയിലെ സീറ്റ്‌ സംബന്ധിച്ച്‌ അന്തിമതീരുമാനമായിട്ടില്ല. ഇന്നത്തെ എല്‍ഡിഎഫ്‌ യോഗത്തിനു ശേഷം ഔദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കോഴിക്കോട്‌ സീറ്റിനു പകരം ജനതാദള്‍ വയനാട്‌ സീറ്റില്‍ മത്സരിച്ചില്ലെങ്കില്‍ അവിടെയും മത്സരിക്കാന്‍ സിപിഎം തയാറാകും. സംസ്ഥാന സമിതി ഇതംഗീകരിച്ചിട്ടുണ്ട്‌.

ജനതാദളും സിപിഐയും എല്ലാ ദിവസവും വിവാദ പ്രസ്താവനകള്‍ നടത്തുന്നതു സംസ്ഥാന സമിതിയില്‍ വിമര്‍ശനത്തിനിടയാക്കി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന ഇത്തരം നീക്കങ്ങള്‍ മുന്നണിയുടെ പൊതുതാത്പര്യത്തെ ബാധിക്കുമെന്നും വിമര്‍ശനം ഉയര്‍ന്നു.

എറണാകുളത്ത്‌ സെബാസ്റ്റ്യന്‍ പോളിനു പകരം സിന്ധു ജോയിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ഇന്നലെ സെബാസ്റ്റ്യന്‍ പോളിനെയും ഇവിടേക്കു പരിഗണിച്ചിരുന്നു. ആറു സീറ്റില്‍ സിറ്റിങ്‌ എംപിമാരെ മത്സരിപ്പിക്കുന്നതിനോട്‌ സംസ്ഥാന സമിതി യോജിപ്പ്‌ പ്രകടിപ്പിച്ചു. ഈ മണ്ഡലങ്ങളില്‍ എംപി എന്ന നിലയില്‍ ഇവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നുവെന്നും ഇത്‌ തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നും വിലയിരുത്തി.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code