Tuesday, February 09, 2010   3:57 PM IST
Supplements
Home>> News>> National News
National News
ഭക്രാനംഗലിനു ലഷ്കര്‍ ഭീഷണി
Thursday, March 19, 2009
|
|
|
ചണ്ഡിഗഡ്‌

രാജ്യത്തെ ഏറ്റവും വലിയ ജലസേചനപദ്ധതികളിലൊന്നായ ഭക്രാനംഗലിനു ലഷ്കര്‍ ഭീഷണി. മുന്നറിയിപ്പു നല്‍കിയതു കേന്ദ്രസുരക്ഷാ ഏജന്‍സികള്‍. പദ്ധതി പ്രദേശത്തു സുരക്ഷ ശക്തമാക്കാന്‍ പ ഞ്ചാബ്‌, ഹിമാചല്‍ പ്രദേശ്‌ സര്‍ക്കാരുകള്‍ക്കു കേന്ദ്ര നിര്‍ദേശം.

പാക്കിസ്ഥാനിലെ രണ്ടു ലഷ്കര്‍ ഇ തൊയ്ബ ഭീകരര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ നിന്നാണ്‌ ഇതുസംബന്ധിച്ച സൂചന ലഭിച്ചതെന്ന്‌ ഇന്റലിജന്‍സ്‌ ബ്യൂറോയും റോയും അറിയിച്ചു.

ഭക്രാനംഗല്‍ ഡാം തകര്‍ക്കുന്നതുവഴി 1500 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാകും. ആറുമാസം രാജ്യത്തു ഭക്ഷ്യക്ഷാമമുണ്ടാകുന്നതിനും സാധ്യത. ഇതാണു ഭീകരരെ ഈ ദിശയില്‍ ചിന്തിപ്പിക്കുന്നത്‌.

നെഹ്‌റുവിന്റെ ഭരണകാലത്തു പൂര്‍ത്തീകരിച്ചതാണു ഭക്രാനംഗല്‍ പദ്ധതി. സത്ലജ്‌ നദിക്കു കുറുകെ ഭക്ര- നംഗല്‍ എന്നീ രണ്ടു ഡാമുകള്‍. നംഗലിന്‌ 13 കിലോമീറ്റര്‍ മുകളിലാണ്‌ ഭക്ര ഡാം. ലോകത്തെ ഏറ്റവും ഉയരം കൂടിയ ഗ്രാവിറ്റി ഡാമാണ്‌ ഭക്ര. സമുദ്രനിരപ്പില്‍ നിന്ന്‌ 225 മീറ്റര്‍ മുകളില്‍ പഞ്ചാബ്‌- ഹിമാചല്‍ അതിര്‍ത്തിയിലാണ്‌ ഇതിന്റെ സ്ഥാ നം.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code