Tuesday, February 09, 2010   5:40 PM IST
Supplements
Home>> Headlines
Latest News
കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിച്ചു
Thursday, March 19, 2009
|
|
|
ന്യൂഡല്‍ഹി

കേരളത്തിലെ ലോക്‌സഭ സീറ്റുകളിലേയ്ക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍‍ഥി  പട്ടിക പ്രഖ്യാപിച്ചു. 16 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ഥി ലിസ്റ്റാണു പുറത്തുവന്നിരിക്കുന്നത്. വടകരയിലെ സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും. ഇവിടെ ജനതാദളുമായി സഹകരിച്ചു സ്ഥാനാര്‍ഥിയെ തീരുമാനിക്കാനാണ് ആലോചന.

ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്തു വടകരയില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമെന്നു കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ജനതാദളുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല എന്നും രമേശ് വ്യക്തമാക്കി. എം എല്‍ എമാര്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉണ്ടാവില്ല എന്ന നിലപാടില്‍ നിന്നും വ്യതിചലിച്ച് കെ സി വേണുഗോപാല്‍, കെ സുധാകരന്‍ എന്നിവര്‍ ലിസ്റ്റിലുണ്ട്. എറണാകുളത്ത് സ്ഥാനാര്‍ഥിയാകുമെന്ന്‍ ഏറെ കരുതിയിരുന്ന ഹൈബി ഈഡനും, സ്ഥാനാര്‍ഥി പട്ടികയില്‍ സാധ്യത ഉണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ടി സിദ്ദിഖും പോഷകസംഘടനകളില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു.  ഇതോടെ യുവ നേതാക്കളുടെ സാന്നിധ്യം ലിസ്റ്റില്‍ നിന്നും ഒഴിവാകുകയായിരുന്നു. ലിസ്റ്റിലെ ഏക വനിത ഷാനിമോള്‍ ഉസ്മാനാണ്. കരുണാകരനു ആശ്വാസമായത് പീതാംബരക്കുറുപ്പിന്റെ സ്ഥാനാര്‍ഥിത്വം മാത്രം.
മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെങ്കിലും ചെന്നിത്തല സ്വയം ഒഴിവാകുകയായിരുന്നു. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാനാണു താന്‍ മത്സരിക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുസമിതി യോഗത്തിലാണു അവസാന ലിസ്റ്റ് തയ്യാറായത്. യോഗത്തില്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്, എ കെ ആന്റണി, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുത്തു.
തിരുവനന്തപുരം - ശശി തരൂര്‍

കൊല്ലം - എന്‍ പീതാംബരക്കുറുപ്പ്

ആലപ്പുഴ - കെ സി വേണുഗോപാല്‍ എം എല്‍ എ

ആറ്റിങ്ങല്‍ - ജി ബാലചന്ദ്രന്‍

പത്തനംതിട്ട - ആന്റൊ ആന്റണി

ഇടുക്കി - പി ടി തോമസ്

മാവേലിക്കര - കൊടികുന്നില്‍ സുരേഷ്

എറണാകുളം - കെ വി തോമസ്

ചാലക്കുടി - കെ പി ധനപാലന്‍

തൃശൂര്‍ - പി സി ചാക്കോ

പാലക്കാട് - സതീശന്‍ പാച്ചേനി

ആലത്തൂര്‍‍ - എന്‍ കെ സുധീര്‍

വയനാട് - എം എ ഷാനവാസ്

കോഴിക്കോട് - എം കെ രാഘവന്‍

കണ്ണൂര്‍ - കെ സുധാകരന്‍ എം എല്‍ എ

കാസര്‍കോട് -ഷാനിമോള്‍ ഉസ്മാന്‍



 
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code