Sunday, March 14, 2010   2:14 PM IST
Supplements
Home>> Headlines
Latest News
വടകര:വീരേന്ദ്രകുമാറിനെ തഴഞ്ഞു
Saturday, March 21, 2009
|
|
|
തിരുവനന്തപുരം

അരവിന്ദ്‌

കോണ്‍ഗ്രസ്‌ പിന്തുണയോടെ വടകരയില്‍ മത്സരിക്കാനുള്ള എം.പി. വീരേന്ദ്രകുമാറിന്റെ നീക്കം പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി വെട്ടി. ജയിച്ചാല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്നു രേഖാമൂലം ഉറപ്പു നല്‍കിയാല്‍ മാത്രം വീരനെയോ അവര്‍ നിശ്ചയിക്കുന്ന സ്ഥാനാര്‍ഥിയെയോ പരിഗണിച്ചാല്‍ മതിയെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം യുഡിഎഫ്‌ നേതാക്കള്‍ സ്വീകരിച്ചു. ലീഗിന്റെ പിന്തുണയോടെ സീറ്റുറപ്പിക്കാനുള്ള ദള്‍ നീക്കവും പരാജയപ്പെട്ടു. എന്‍സിപിക്കു സീറ്റു നല്‍കണമെന്ന്‌ ആവശ്യപ്പെട്ട ലീഗ്‌ അവര്‍ക്കുവേണ്ടി കിണഞ്ഞു പരിശ്രമിക്കുകയാണ്‌. ഇതോടെ ജനതാദളിന്‌ പരഗതിയില്ലാതെയായി. ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന ജനതാദള്‍ യോഗം വീരേന്ദ്രകുമാറിനു നിര്‍ണായകമാകും. ഒരു സീറ്റിനായി കാലുപിടിച്ചിട്ടും പിന്തുണ ലഭിക്കാത്ത സാഹചര്യത്തില്‍ ഏതു പക്ഷത്തു നില്‍ക്കണമെന്നാകും നാളെ ചര്‍ച്ച. അഞ്ചിടത്തെങ്കിലും സ്ഥാനാര്‍ഥിയെ നിര്‍ത്തി കരുത്തറിയിക്കുക എന്നാണു വീരന്റെ നിര്‍ദേശം. എന്നാല്‍, ഇതു രാഷ്ട്രീയ ആത്മഹത്യയാകുമെന്നാണു ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. സിപിഎമ്മിനോടുള്ള അമര്‍ഷവും എതിര്‍പ്പും പ്രകടിപ്പിച്ചുകൊണ്ടു തന്നെ ഇടതുസ്ഥാനാര്‍ഥികള്‍ക്കായി രംഗത്തിറങ്ങണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു. അങ്ങനെ വന്നാല്‍ തെരഞ്ഞെടുപ്പിനുശേഷവും മുന്നണിയില്‍ തുടരാന്‍ കഴിയുമെന്നും 2010ല്‍ ഒഴിവുവരുന്ന രണ്ടു രാജ്യസഭാ സീറ്റുകളില്‍ ഒന്നു നേടാമെന്നുമാണ്‌ വീരേന്ദ്രകുമാറിന്‌ ഒരുവിഭാഗം നേതാക്കള്‍ നല്‍കുന്ന ഉപദേശം. എംഎല്‍എമാരില്‍ മൂന്നുപേരും സംസ്ഥാന സമിതി അംഗങ്ങളില്‍ ഭൂരിപക്ഷവും മുന്നണി വിടുന്നതിനോടു യോജിക്കുന്നില്ല. ദേശീയതലത്തിലുള്ള സമീപനം കാരണം കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനും വീരേന്ദ്രകുമാറിനു കഴിയുന്നില്ല. സീറ്റിനായി ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ചാല്‍ പ്രാദേശിക പാര്‍ട്ടിയായി അകാലമൃത്യുവാകും ഫലമെന്നും വ്യക്തം. നാളത്തെ യോഗത്തില്‍ മുന്നണിക്കെതിരായി സ്ഥാനാര്‍ഥിയെ നിര്‍ത്താനോ മുന്നണി വിടാനോ തീരുമാനിച്ചാല്‍ വൈകിട്ടോടെ പാര്‍ട്ടി പിളരും. മന്ത്രിയെ പിന്‍വലിക്കുന്ന പ്രഖ്യാപനം നടത്തിയ നിമിഷം തന്നെ രാജിക്കത്തില്‍ ഒപ്പുവച്ച മാത്യു ടി. തോമസിനെയും സംശയദൃഷ്ടിയോടെയാണ്‌ വീരേന്ദ്രകുമാര്‍ കണ്ടത്‌. രാജി ഗവര്‍ണര്‍ക്കു കൈമാറാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയോടും വീരേന്ദ്രകുമാറിനോടും ആത്മാര്‍ഥത കാണിച്ച മാത്യു ടി. തോമസ്‌ സിപിഎം പാളയത്തിലേക്കു പോകുമോ എന്ന ഭയം വീരേന്ദ്രകുമാറിനുണ്ടായിരുന്നു. എന്നാല്‍ ഇതു തുറന്നു പറയാതെ മറ്റു ചിലരെ കൊണ്ടു മാത്യു ടി. തോസ്‌ പാര്‍ട്ടി പിളര്‍ക്കാന്‍ നില്‍ക്കുന്നുവെന്നു പ്രചരിപ്പിക്കുകയായിരുന്നു. ഇതറിഞ്ഞതോടെയാണ്‌ മുഖ്യമന്ത്രിയെ നേരിട്ടുവിളിച്ചു രാജി ഗവര്‍ണര്‍ക്കു കൈമാറാന്‍ മാത്യു ടി. തോമസ്‌ ആവശ്യപ്പെട്ടത്‌.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code