ദിശയ്ക്ക് അഭിമുഖമായേ വീടു പണിയാവൂ. കിഴക്കോട്ടാണെങ്കില്‍ ബഹു കേമം..!'' വീടുവയ്ക്കാന്‍ പോകുന്നവനോട്, പറയാവുന്ന വാസ്തു ഉപദേശമെല്ലാം കാണുന്നവരൊക്കെ പറയും. ഇനിയുള്ള കാലം ജീവിക്കേണ്ടത് അവിടെയല്ലേയെന്നോര്‍ത്തു പലരും ഇതെല്ലാം കാര്യമായി കരുതുകയും ചെയ്യും. കൂട്ടുകുടുംബ വ്യവസ്ഥതിയില്‍നിന്നു ഫ്ളാറ്റ് ജീവിതത്തിലെ മൈക്രോ കുടുംബങ്ങളിലേക്കുള്ള പലായനത്തിനിടെ വാസ്തുവും തച്ചുശാസ്ത്രവുമെല്ലാം പഴഞ്ചനാകാന്‍ തുടങ്ങി. കുടുംബശൈഥില്യത്തിന്‍റെ മൂലകാരണമായി പഴമക്കാര്‍ വാശിയോടെ ചൂണ്ടിക്കാട്ടുന്ന തത്വങ്ങളായി വാസ്തുശാസ്ത്രം മാറി.
പക്ഷേ, വസ്തുതാപരമായ വാസ്തുവാദങ്ങളില്‍ പലതിനും കഴമ്പുണ്ടെന്ന് ഇന്നു പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍പോലും വാസ്തുശാസ്ത്രത്തിനു ഗൃഹനിര്‍മാണത്തില്‍ പ്രഥമപരിഗണന നല്‍കുന്നുണ്ടെന്നു വര്‍ത്തമാനം. എന്തായാലും വാസ്തുശാസ്ത്രം മുമ്പത്തേക്കാള്‍ പോപ്പുലറായിരിക്കുന്നു. ശാസ്ത്രം ആദ്യം പുസ്തകത്തിലായി, പിന്നെ ഇന്‍റര്‍നെറ്റിലായി ഇപ്പോഴിതാ സംഗീത പശ്ചാത്തലത്തില്‍ സിഡി റോം ആയും. മലയാളത്തിലെ ആദ്യ വാസ്തുശാസ്ത്ര സിഡി പുറത്തിറങ്ങുന്നു. തൃപ്പൂണിത്തുറ മൂകാംബികയില്‍ ആര്‍. ആദിത്യവര്‍മയാണു നിര്‍മാതാവ്. വാസ്തു ശാസ്ത്രത്തെപ്പറ്റി വര്‍മ എഴുതിയ പുസ്തകങ്ങളുടെ സംഗീത രൂപത്തിലുള്ള സമാഹാരമാണു
മൂകാംബിക'യെന്നു പേരിട്ടിരിക്കുന്ന വാസ്തുശാസ്ത്ര സിഡി.
അഞ്ചു ഭാഗങ്ങളായാണു സിഡി തയാറാക്കിയിരിക്കുന്നത്. ആദ്യ ഭാഗം വാസ്തുശാസ്ത്ര വിശദീകരണം. വാസ്തു ചരിത്രം, കേരള ഭൂമിശാസ്ത്രം, ലാറി ബേക്കറുടെ നിര്‍മിതികള്‍, വാസ്തുദേവ സ്തുതി, വാസ്തുപുരുഷ സങ്കല്‍പ്പം തടങ്ങി ശില്‍പ്പ വിദ്യാപ്രാധാന്യമുള്ള ക്ഷേത്ര ചിത്രങ്ങള്‍, ക്ഷേത്ര നിര്‍മിതി, രൂപകല്‍പ്പന, സ്ഥാന ങ്ങള്‍ എന്നിവയെല്ലാം വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ആധുനിക ഗൃഹസങ്കല്‍പ്പങ്ങള്‍ക്കൊത്ത വാസ്തുവിന്‍റെ രൂപവ്യത്യാസങ്ങള്‍, ആധുനിക ഭവനങ്ങള്‍ക്കും വ്യാപാര സ്ഥാപ നങ്ങള്‍ക്കും സ്വീകരിക്കാന്‍ കഴിയുന്ന വാസ്തു നിയമങ്ങള്‍ എന്നിവ രണ്ടാം ഭാഗത്തു പ്രതിപാദിച്ചിരിക്കുന്നു. നിത്യജീവിതത്തിലെ ചെറിയ ജ്യോതിഷ തത്വങ്ങള്‍ മൂന്നാം ഭാഗത്തും നൂറോളം വാസ്തു നുറുങ്ങുകള്‍ നാലാംഭാഗത്തും വിശദീകരിക്കുന്നു. വാസ്തു ശാസ്ത്ര രംഗത്തു സമീപകാലത്ത് ഉയര്‍ന്നുവന്നട്ടുള്ള സംശയദുരീകരണമാണ് അഞ്ചാം ഭാഗം.
വാസ്തു ശാസ്ത്രശാഖയായി വളര്‍ന്ന സ്ഥിതിക്ക് എന്‍ജിനി യറിങ്, ആര്‍ക്കിറ്റെക്ചര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനം ചെയ്യത്തക്ക വിധത്തിലാണു സിഡി തയാറാക്കിയിരിക്കുന്നതെന്ന് ആദിത്യ വര്‍മ പറയുന്നു.
Close...
Maximum Character Allowed -
4000