Saturday, March 13, 2010   3:25 AM IST
Supplements
Home>> News>> World News
World News
നയിഫിനെതിരേ അസീസ് രാജകുമാരന്‍
Monday, March 30, 2009
|
|
|
റിയാദ്

സൗദി അറേബ്യയിലെ രണ്ടാം ഡെപ്യൂട്ടി പ്രധാനമന്ത്രി നയിഫ് ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനെതിരേ തലാല്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ രംഗത്ത്.

അബ്ദുള്ള രാജാവിന്‍റെ അര്‍ധസഹോദരനാണു നയിഫ്. അസീസ് രാജകുമാരന്‍ സഹോദരനും. നയിഫിനെ രണ്ടാം ഡെപ്യൂട്ടി പ്രധാനമന്ത്രിയായി വെള്ളിയാഴ്ചയാണു നിയമിച്ചത്.

കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സുല്‍ത്താന്‍ രാജകുമാരന്‍ യുഎസില്‍ ചികിത്സയിലാണ്. ഈ സമത്തു രാജാവിനു രാജ്യംവിട്ടു വെളിയില്‍ പോകേണ്ടി വന്നതിനാലാണു ഇരുവരുടെയും അസാന്നിധ്യത്തില്‍ രാജ്യത്തിന്‍റെ ഉത്തരവാദിത്വം വഹിക്കാന്‍ രണ്ടാം ഡെപ്യൂട്ടി പ്രധാനമന്ത്രിയെ നിയമിച്ചത്.

പക്ഷേ, സുല്‍ത്താന്‍ രാജകുമാരനു ശേഷം നയിഫായിരിക്കും കിരീടാവകാശിയെന്ന സൂചന ഈ നയിമനത്തിലുണ്ട്.

അതിനെതിരേയാണ് അസീസ് രാജകുമാരന്‍ രംഗത്തുവന്നത്. ഡെപ്യൂട്ടി പ്രധാനമന്ത്രിയായി നിയമിച്ചതു ഭരണപരമായ കാര്യങ്ങള്‍ നോക്കിനടത്താന്‍ മാത്രമാണെന്നു വ്യക്തമാക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം.



ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന കുറിപ്പ് അദ്ദഹം ഇന്നലെ റോയിട്ടേഴ്സിനു നല്‍കി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code