ബോട്ടപകടം: മരണം 300ല്‍ അധികം
Wednesday,
April 01,
2009
ട്രിപ്പൊളി
ലിബിയയില്‍ നിന്ന് അനധികൃതമായി ഇറ്റലിയിലേക്കു കടക്കാന്‍ ശ്രമിച്ച ബോട്ടുമുങ്ങി മരിച്ചവരുടെ എണ്ണം 300-ലധികം വരുമെന്ന് ഇന്‍റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍. അനധികൃത കുടിയേറ്റക്കാരുടെ മൂന്നു ബോട്ട് ഞായറാഴ്ച മുങ്ങിയിരുന്നു. അഞ്ഞൂറിലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷപ്പെട്ട ചിലര്‍ ഇറ്റാലിയന്‍ ദ്വീപ് ലാംപെഡൂസ തീരത്തു നീന്തിക്കയറി.
ഇറ്റാലിയന്‍ തീരസേന തെരച്ചില്‍ തുടരുകയാണ്. ഏതാനും പേരെ രക്ഷപ്പെടുത്തി ലിബിയയിലേക്കു തിരിച്ചയച്ചു.
മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ ലിബിയയിലുണ്ട്. കുറഞ്ഞ കൂലിക്കു ജോലിചെയ്യിക്കാനാന്‍ അഭയാര്‍ഥികളെ ലിബിയ സ്വീകരിച്ചിരുന്നു. എന്നാല്‍, തൊഴിലില്ലായ്മ രൂക്ഷമായതിനെത്തുടര്‍ന്ന് അവര്‍ക്കെതിരേ നടപടി തുടങ്ങിയതാണ് അനധികൃത കുടിയേറ്റം വ്യാപകമാകാന്‍ കാരണം. 2008ല്‍ 33,000 ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ ലാംപെഡൂസയിലെത്തി
Close...
Maximum Character Allowed -
4000