ന്യൂഡല്‍ഹി
ഇന്ത്യന്‍ വാഹന സങ്കല്‍പ്പത്തെ മാറ്റമറിച്ച മാരുതി-800 വിടപറയുന്നു. അടുത്ത വര്‍ഷം മുതല്‍ വിപണിയില്‍ നിന്നു മാരുതി -800 പിന്‍വലിക്കും. 2016 ഓടെ മാരുതി-800 ന്റെ ഉത്പാദനം പൂര്‍ണ്ണമായും നിര്‍ത്തുമെന്നു മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. പുതിയ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ വരുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മാരുതി-800 നെ കൂടാതെ മാരുതിയുടെ ഏറ്റവും പഴയ മോഡലായ ഒമ്നി വാനും ഇന്ത്യന്‍ റോഡുകളോട് വിടപറയുകയാണ്.
ഭാരത് സ്റ്റേജ്-നാലു മലിനീകരണ നിയമം നടപ്പാക്കുന്ന രാജ്യത്തെ 11 നഗരങ്ങളില്‍ നിന്ന് അടുത്ത വര്‍ഷം ഈ രണ്ടു മോഡലുകളും പിന്‍വലിക്കും. യൂറോ-നാലിനു സമമായ ഈ നിയമം രാജ്യമൊട്ടാകെ 2015-16 ല്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇവ പൂര്‍ണ്ണമായും പിന്‍വലിച്ചിരിക്കും.
ഈ രണ്ടു മോഡലുകളുടേയും എഞ്ചിനുകള്‍ പരിഷ്കരിക്കാന്‍ കമ്പനി ആലോചിക്കുന്നില്ലെന്നും മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍.സി ഭര്‍ഗവ പറഞ്ഞു. വിപണിയില്‍ പുതിയ മോഡലുകള്‍ സുസുക്കി വിപണിയില്‍ ഇറക്കുമെങ്കിലും ഈ മോഡലുകള്‍ക്ക് പകരം വയ്ക്കുന്ന മോഡലുകള്‍ ഇറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Close...
Maximum Character Allowed -
4000