ചരിത്ര നേട്ടത്തിന് ഇന്ത്യ
വെല്ലിങ്ടണ്‍
ചരിത്രത്തിന്‍റെ പടിവാതിലിലാ ണ് ഇന്ത്യ. പരുക്കില്‍നിന്നും മുക്തനായെത്തിയ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കും കൂട്ടര്‍ക്കും ന്യൂസിലന്‍ഡിനെതിരേ നാളെയാരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരേ ഒരു സമനില മതി സുവര്‍ണ സിംഹാസന ത്തി ല്‍ സ്ഥാനമുറപ്പിക്കാന്‍. മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെ നേതൃത്വത്തില്‍ 1967-68 കാലഘട്ടത്തില്‍ ന്യൂസിലന്‍ഡില്‍ പരമ്പ ര വിജയം നേടിയശേഷം മറ്റൊരു പരമ്പരജയത്തിന് സമനിലയുടെ ദൂരം മാത്രം.
ഹാമില്‍ട്ടണ്‍ ടെസ്റ്റ് വിജയവും തോല്‍വിയുടെ വക്കില്‍നിന്നും കരകയറി നേടിയ നേപ്പിയറിലെ വിജയ തുല്യ സമനിലയുമായി മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിനു ലീഡ് ചെയ്യുന്നു. എന്നാല്‍, വെല്ലിങ്ടണിലെ ബേസിന്‍ റിസര്‍വ് ഗ്രൗണ്ട് ഇന്ത്യക്ക് ഒട്ടും സുഖകരമായ അവസ്ഥയായിരിക്കില്ല നല്‍കുക. 1975- നു ശേഷം ഇതുവരെ ഒരു ടെസ്റ്റു പോലും ഇന്ത്യ ഈ സ്പോര്‍ട്ടിങ് വിക്കറ്റില്‍ ജയിച്ചിട്ടില്ല. സീമില്‍ കുത്തിത്തിരിയുന്ന പന്ത് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ ഉറക്കം കെടുത്തുമെന്നാണു കിവീ പ്രതീക്ഷ.
പിടിച്ചുനിന്നു ബാറ്റുചെയ്യുന്ന ടീമിനു മാത്രമേ ബേസിന്‍ പിച്ച് കീഴടക്കാന്‍ കഴിയൂ. ഫോമില്‍ തിരിച്ചെത്തിയ യുവരാജ് സിങ്ങും വന്മതില്‍ രാഹുല്‍ ദ്രാവിഡും വി.വി.എസ്. ലക്ഷ്മണും ഗൗതം ഗംഭീര്‍- വീരേന്ദര്‍ സേവാഗ് ജോടിയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ക്യാപ്റ്റന്‍ ധോണിയും ഒത്തുചേരുന്ന ഇന്ത്യന്‍ ബാറ്റിങ് ശക്തി ചോര്‍ത്താന്‍ കിവീസിനു കഴിയുമോ. അതത്ര എളുപ്പമല്ലെന്ന് കിവീസ് നായകന്‍ വെട്ടോറിതന്നെ പറഞ്ഞുകഴിഞ്ഞു. ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ പിഴവു വരുത്തുന്നതു കാത്തിരിക്കുകയാണവര്‍. ബൗളിങ്ങ് ദൗര്‍ബല്യം കിവീസിനുണ്ടെന്നര്‍ഥം.
നേരെമറിച്ച് ഇന്ത്യയിലെ നിര്‍ജീവ പിച്ചുകളില്‍പ്പോലും ഓസ്ട്രേലിയ പോലുള്ള ലോകോത്തര ടീമിനെതിരേ മികച്ച പ്രകടനം പുറത്തെടുത്ത സഹീര്‍ ഖാന്‍- ഇഷാന്ത് ശര്‍മ ബൗളിങ് ദ്വയം വെല്ലിങ്ടണിലെ പിച്ചില്‍ നിറഞ്ഞാടിയാല്‍ കിവീസ് ബാറ്റിങ് നിരക്ക് അതുമൊരു തിരിച്ചടിയാകും. ഒരു സെഞ്ചുറിയും ഒരു ഡബിള്‍ സെഞ്ചുറിയും നേടി കിവീ ബാറ്റിങ്ങിന്‍റെ നെടുംതൂണായ ജെസി റൈഡറിലാണ് ആതിഥേയരുടെ പ്രതീക്ഷയത്രയും.
നേപ്പിയറില്‍ റൈഡര്‍ക്കു കൂട്ടായി ആക്രമണം അഴിച്ചുവിട്ട റോസ് ടെയ്ലറും ബ്രണ്ടന്‍ മക്കല്ലവും ഡാനിയേല്‍ വെട്ടോറിയും ഇന്ത്യന്‍ ബൗളിങ് നിരയുടെ വെല്ലുവിളി ഏല്‍ക്കാന്‍ തയാറായുണ്ട്. വിജയത്തില്‍ കുറഞ്ഞൊ ന്നും ന്യൂസിലന്‍ഡ് ലക്ഷ്യത്തിലില്ല.
ഇന്ത്യന്‍ ടീമില്‍ ധോണി തിരികെയെത്തുമ്പോള്‍ ദിനേഷ് കാര്‍ത്തിക് പുറത്തുപോകും. മുനാ ഫ് പട്ടേലിനു പകരം ബാലാജിയെത്താനും സാധ്യത. കിവീ ടീമി ല്‍ ടിം സൗത്തി കളിച്ചേക്കും. പരുക്കേറ്റ് രണ്ടാം ടെസ്റ്റില്‍ കളിക്കാതിരുന്ന ഡാനിയല്‍ ഫ്ളിന്‍ ഫിറ്റ്നസ് ടെസ്റ്റ് പാസായാ ല്‍ ജാമി ഹൗ പുറത്തിരിക്കും.
Close...
Maximum Character Allowed -
4000