അമിതാഭിന്‍റെ ന്യൂസ് ചാനല്‍ വരുന്നു
മാധ്യമരംഗത്തെ മത്സരത്തിന്‍റെ കഥപറയുന്ന രാം ഗോപാല്‍ വര്‍മയുടെ സിനിമയാണ് രണ്. യുദ്ധം എന്നര്‍ഥം. നായകന്‍ അമിതാഭ് ബച്ചന്‍. കഥാപാത്രത്തിന്‍റെ പേര് ഹര്‍ഷ്വര്‍ധന്‍ മാലിക്. ഒരു ചാനല്‍ ഉടമയാണ് മാലിക്. സിനിമയുടെ ജോലികള്‍ തുടരുന്നു. അതിനു മുമ്പേ ജീവിതത്തില്‍ അതേ റോള്‍ എടുത്തണിയുന്നു ബിഗ് ബി.
അമിതാഭിന്‍റെ നേതൃത്വത്തില്‍ ഇരുപത്തിനാല് മണിക്കൂര്‍ ന്യൂസ് ചാനല്‍ വരുന്നു. ചാനലിന്‍റെ പേര് ഇന്ത്യ-24/7. ഒരിക്കല്‍ ടെലിവിഷന്‍ രംഗത്തും സൂപ്പര്‍സ്റ്റാറായിരുന്നു ബോളിവുഡിന്‍റെ ഷെഹന്‍ഷാ. കോന്‍ ബനേഗാ ക്രോര്‍പതി അവതരിപ്പിച്ചപ്പോള്‍ ആ പ്രോഗ്രാം കാണാന്‍ ടെലിവിഷനു മുന്നില്‍ കണ്ണും നട്ടിരുന്ന പ്രേക്ഷകര്‍ തന്‍റെ ചാനലും സ്വീകരിക്കുമെന്നു തന്നെയാണ് ബച്ചന്‍റെ പ്രതീക്ഷ.
ന്യൂസ് ചാനല്‍ തുടങ്ങും, അതിന്‍റെ പേര് ഇന്ത്യ-24/7. ഈ രണ്ടു കാര്യങ്ങള്‍ മാത്രമേ ഇപ്പോള്‍ പുറത്തു വിട്ടിട്ടുള്ളൂ. തന്‍റെ ബ്ലോഗിലൂടെ ആരാധകരോട് സ്ഥിരമായി സംവദിക്കുന്ന അമിതാഭ് ന്യൂസ് ചാനലിന്‍റെ കാര്യം ഇതുവരെ ആരോടും പങ്കുവച്ചിട്ടില്ല.
എത്രയും പെട്ടെന്നു തന്നെ ചാനല്‍ തുടങ്ങാനാണു പദ്ധതി. പുതിയ ചാനല്‍ വന്‍ സംഭവമാക്കി, ഒരു ബിഗ് ഓപ്പണിങ് നല്‍കാനാണ് അമിതാഭിന്‍റെ തീരുമാനം. തെരഞ്ഞെടുപ്പി ന് മുന്‍പേ ചാനലുമാ യി രംഗത്തെത്തുമോ എന്നു വ്യക്തമല്ല. രാഷ്ട്രീയത്തില്‍ വ്യക്തമായ താല്‍പ്പര്യങ്ങളുള്ള അമിതാഭിന്‍റെ ചാനല്‍ ആര്‍ക്കു വേണ്ടി സംസാരിക്കുമെന്നു കാത്തിരിക്കുകയാ ണ് ആരാധകര്‍. സിനിമയില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന അമിതാഭിന്‍റെ ഘനഗാംഭീര്യമായ ശബ്ദം ഇനി ഇന്ത്യ-24/7ന്‍റെ ന്യൂസ് റൂമിലും മുഴങ്ങുമോ?.
Close...
Maximum Character Allowed -
4000