മുരളിക്കു വേണ്ടി പണപ്പിരിവ്
തിരുവനന്തപുരം
പാലക്കാട്ടെ ഇടതുപക്ഷ വിമത സ്ഥാനാര്‍ഥി എം.ആര്‍. മുരളിക്കു വേണ്ടി മുഖ്യമന്ത്രിയുടെ ഒത്താശയോടെ ഊര്‍ജിത പണപ്പിരിവ്. തിരുവനന്തപുരത്ത് പണപ്പിരിവിനു നേതൃത്വം നല്‍കുന്നതു മുഖ്യമന്ത്രിയോട് അടുപ്പമുള്ള, പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥന്‍.പാര്‍ട്ടി സംബന്ധമായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തതിന്‍റെ പേരില്‍ പുറത്താക്കപ്പെട്ട ഇയാളുമായി ഇടപെടുന്നതില്‍ മുഖ്യമന്ത്രിക്കു പാര്‍ട്ടിയുടെ വിലക്കു നിലവിലുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയുടെ സ്വാധീനമുപയോഗിച്ചു തന്നെയാണ് ഇയാളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ പണപ്പിരിവു നടക്കുന്നത്. മുഖ്യമന്ത്രിയോട് അടുത്ത ബന്ധമുള്ള അബ്കാരികള്‍, മാധ്യമ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥ ര്‍ തുടങ്ങിയവരില്‍നിന്ന് വന്‍തുക സമാഹരിച്ചു കഴിഞ്ഞു.
Close...
Maximum Character Allowed -
4000