Friday, March 12, 2010   9:47 PM IST
Supplements
Home>> News>> Business
Business
റിത്താജ് ഖത്തര്‍ ഗ്രൂപ്പ് പാര്‍പ്പിടപദ്ധതി തുടങ്ങുന്നു
Tuesday, April 07, 2009
|
|
|
കൊച്ചി

ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പ്, റിത്താദ് ഖത്തര്‍ തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ പാര്‍പ്പിട പദ്ധതികള്‍ തുട ങ്ങുന്നു.

തൃശൂര്‍ ജില്ലയിലെ തളിക്കുളത്ത് 31-ഉം കയ്പ്പമംഗലത്ത് 20- ഉം വില്ലകളുടെ പണിയാണ് ഉടന്‍ ആരംഭിക്കുകയെന്നു റിത്താജ് ഖത്തര്‍ ചെയര്‍മാന്‍ മുബാറക് ബിന്‍ അലി അല്‍ അത്ബയും വാടാനപ്പിള്ളി സ്വദേശിയായ ഡയറക്റ്റര്‍ ബിന്‍ മുഹമ്മദ് സിദ്ദിഖും പറഞ്ഞു.

മുന്നാ വില്ല എന്ന പേരിലുള്ള ഈ വില്ലകള്‍ സമുദ്രതീരത്തിനടുത്തായിരിക്കും. 1200 ചതുരശ്രഅടി വിസ്തീര്‍ണമുള്ള ഒറ്റനില ബജറ്റ് വില്ല, 1550 ചതുരശ്ര അടി ഇരുനില സെമി ലക്ഷ്വറി വില്ല, 1998 ചതുരശ്ര അടി ഇരുനില ലക്ഷ്വറി വില്ല എന്നിങ്ങനെ മൂന്നു തരത്തിലുള്ള ഭവനങ്ങളാണു പണിയുന്നത്. എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ വില്ലകള്‍ മിതമായ വിലയ്ക്കാണു ലഭ്യമാക്കുകയെന്നും കമ്പനി. ഒരു വര്‍ഷത്തിനുശേഷം പണി പൂര്‍ത്തിയാകും.

എറണാകുളം, കോട്ടയം ജില്ലകളിലെ ഭവനപദ്ധതികള്‍ ആറു മാസത്തിനു ശേഷമാണ് ആരംഭിക്കുക. ഈ രണ്ടു ജില്ലകളിലായി നൂറോളം വില്ലകള്‍ നിര്‍മിക്കും. എറണാകുളത്ത് റിത്താജ് ഖത്തര്‍ ഇന്‍റര്‍നാഷണല്‍ ട്രാവല്‍- റിക്രൂട്ട്മെന്‍റ് ബിസിനസുള്ള റിത്താജ് ഗ്രൂപ്പിനു ട്രേഡിങ്, കോണ്‍ട്രാക്റ്റിങ്, മാന്‍പവര്‍ റിക്രൂട്ട്മെന്‍റ്, ഹെവി വെഹിക്കിള്‍ റെന്‍റല്‍, റിയല്‍ എസ്റ്റേറ്റ്, ക്ലീനിങ് സര്‍വീസ്, റസ്റ്ററന്‍റ് എന്നീ മേഖലകളില്‍ സാന്നിധ്യമുണ്ട്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code