Sunday, February 05, 2012   4:26 AM IST
Supplements
Home>> News>> World News
World News
ഫിജി ഭരണഘടന റദ്ദാക്കി
Friday, April 10, 2009
|
|
|
സുവ

ഫിജി പ്രസിഡന്‍റ് റാത്തു ജോസെഫ ഇലോയ്‌ലോ രാജ്യത്തിന്റെ ഭരണഘടന റദ്ദാക്കി സര്‍ക്കാരിന്റെ അധികാരം ഏറ്റെടുത്തു. 2006-ലെ സൈനിക അട്ടിമറിക്കു ശേഷം നിലവില്‍ വന്ന സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്ന കോടതി വിധിക്കു പിന്നാലെയാണിത്. ജഡ്ജിമാരെ പുറത്താക്കുന്നതായും ടെലിവിഷനിലൂടെ ഇലോയ്‌ലോ അറിയിച്ചു.

ദക്ഷിണ ശാന്തസമുദ്ര ദ്വീപ് രാഷ്ട്രമായ ഫിജിയില്‍ 2006 ല്‍ പ്രധാനമന്ത്രിയായിരുന്ന ലെയ്സേനിയ ഖറാസെയെ കമഡോര്‍ ഫ്രാങ്ക് ബെയ്നിമരാമയുടെ നേതൃത്വത്തിലുള്ള സൈന്യമാണ് അട്ടിമറിച്ചത്.

ഇടക്കാല പ്രധാനമന്ത്രിയെ ഉടന്‍ നിയമിക്കുമെന്നും ഇലോയ്‌ലോ അറിയിച്ചു. പുതിയ ഭരണഘടന നിര്‍മിക്കുന്നതിനു സമയം ലഭിക്കാന്‍ അഞ്ചു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പ് നടത്തില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code