നവീന്‍ ജിന്‍ഡാലിനും ചെരുപ്പേറ്
കുരുക്ഷേത്ര
ഇന്ത്യന്‍ പ്രതിഷേധത്തില്‍ ചെരുപ്പേറ് ട്രെന്‍ഡാകുന്നു. ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനു പിന്നാലെ, കോണ്‍ഗ്രസ് എംപിയും വ്യവസായിയുമായ നവീന്‍ ജിന്‍ഡാലിനു ചെരുപ്പേറ് കിട്ടിയത്. ഹരിയാനയിലെ കുരുക്ഷേത്രയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. ഇവിടുത്തെ സ്ഥാനാര്‍ഥി കൂടിയാണു ജിന്‍ഡാല്‍.
കോണ്‍ഗ്രസിന്‍റെ നയങ്ങള്‍ക്കെതിരായ പ്രതിഷേധമായിരുന്നു ഇതെന്ന് ചെരുപ്പെറിഞ്ഞ മുന്‍ അധ്യാപകന്‍ കൂടിയായ രാംകുമാര്‍ വ്യക്തമാക്കി. എന്നാല്‍, ഇയാള്‍ മദ്യ ലഹരിയിലായിരുന്നു എന്ന് ജിന്‍ഡാല്‍ ആരോപിച്ചു.
Close...
Maximum Character Allowed -
4000