Tuesday, February 07, 2012   2:32 PM IST
Supplements
Home>> News>> National News
National News
റോ ഉദ്യോഗസ്ഥനെ തിരിച്ചയച്ചു
Wednesday, April 15, 2009
|
|
|
ന്യൂഡല്‍ഹി

ജോയിന്‍റ് സെക്രട്ടറി റാങ്കിലുള്ള റോ ഉദ്യോഗസ്ഥനെ വിയന്നയിലെ ഇന്ത്യന്‍ എംബസിയില്‍നിന്നു തിരിച്ചയച്ചു. ഏതാനും വര്‍ഷങ്ങളായി വിയന്നയില്‍ പ്രവര്‍ത്തിക്കുന്ന രവി ജോഷിയോട് ദിവസങ്ങള്‍ക്കുള്ളില്‍ ന്യൂഡല്‍ഹിയിലേക്കു മടങ്ങാന്‍ അംബാസഡര്‍ സൗരഭ് കുമാര്‍ നിര്‍ദേശിക്കുകയായിരുന്നു. പല രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റോ ഉദ്യോഗസ്ഥര്‍ക്കും ഇതേ അനുഭവമുണ്ടായത് രഹസ്യാന്വേഷണ ഏജന്‍സിയും വിദേശ മന്ത്രാലയവും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നും സൂചന.

ഒരു ഇന്ത്യന്‍ കുടിയേറ്റക്കാരനു നല്‍കിയ താത്കാലിക പാസ്പോര്‍ട്ടിന്‍റെ കാലാവധി നീണ്ടു പോയെന്നാരോപിച്ചാണു ജോഷിയെ തിരിച്ചയച്ചത്. ഇത് അഴിമതിയാണെന്നു പോര്‍ച്ചുഗലിലെ ഇന്ത്യന്‍ എംബസിയും ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തില്‍ തിരിമറിയൊന്നും കണ്ടെത്തിയില്ലെങ്കിലും, അംബാസഡറുടെ ആവശ്യപ്രകാരം ജോഷിയെ തിരിച്ചയക്കുകയായിരുന്നു.

ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവുവിന്‍റെ ആവശ്യപ്രകാരം റോ ഉദ്യോഗസ്ഥ ഉമ മിശ്രയെ തിരിച്ചയച്ചിരുന്നു. ശ്രീലങ്കയിലുണ്ടായിരുന്ന റോ ഉദ്യോഗസ്ഥനും ഇതേ അനുഭവമുണ്ടായി.

വിദേശ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് ഏത് അതൃപ്തിയും പരസ്യമായി പറയാനും പരാതിപ്പെടാനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, ഇന്ത്യയുടെ അന്താരാഷ്ട്ര രസഹസ്യാന്വേഷണ ഏജന്‍സിക്ക് രഹസ്യ സ്വഭാവത്തില്‍നിന്ന് ഒരു കാരണത്താലും പുറത്തു വരാന്‍ കഴിയുകയുമില്ല.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code