Thursday, February 09, 2012   6:03 AM IST
Supplements
Home>> News>> National News
National News
ലങ്കന്‍ തമിഴര്‍ക്കായി DMDKയുടെ പ്രാര്‍ഥന
Thursday, April 16, 2009
|
|
|
പുതുച്ചേരി

നടന്‍ വിജയകാന്തിന്‍റെ നേതൃത്വത്തിലുള്ള ദേശീയ മൂര്‍പ്പോക്കു ദ്രാവിഡ കഴകം (ഡിഎംഡികെ) ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കായി വിവിധ ക്ഷേത്രങ്ങളിലും പള്ളികളിലും മോസ്കുകളിലും പ്രാര്‍ഥന സംഘടപ്പിച്ചു.

പാര്‍ട്ടി ലോക്സഭാ സ്ഥാനാര്‍ഥി അസനയുടെ നേതൃത്വത്തിലായിരുന്നു പ്രാര്‍ഥനയെന്ന് പാര്‍ട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു. ദ്വീപ് രാജ്യത്ത് യുദ്ധം അവസാനിപ്പിക്കണമെന്നും ഡിഎംഡികെ ആവശ്യപ്പെടുന്നു.

മുമ്പ് ലങ്കന്‍ പ്രശ്നത്തില്‍ കാര്യമായ താത്പര്യം കാണിക്കാതിരുന്ന ജയലളിത ഉള്‍പ്പെടെയുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പു മുന്‍നിര്‍ത്തി വിഷയം ഏറ്റെടുത്തിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് വിജയകാന്തിന്‍റെ പാര്‍ട്ടിയും രംഗത്തെത്തിയിരിക്കുന്നത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code