Tuesday, March 16, 2010   1:14 AM IST
Supplements
Home>> News>> Kerala News
Kerala News
ഷാര്‍ജയില്‍ മലയാളിയുവതി അറസ്റ്റില്‍
Tuesday, April 21, 2009
|
|
|
ഷാര്‍ജ

പിഞ്ചുകുഞ്ഞിനു റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സമര്‍പ്പിച്ച രേഖ വ്യാജമെന്ന് ആരോപിച്ചു മലയാളി യുവതി ഷീജ സഞ്ജയ് കുമാറിനെ ഷാര്‍ജ അധികൃതര്‍ അറസ്റ്റ് ചെയ്തു. അവരുടെ 18 മാസം പ്രായമുള്ള മകള്‍ നയന അനധികൃത താമസക്കാരിയാണെന്നു ഷാര്‍ജയ നാച്വറലൈസേഷന്‍ ആന്‍ഡ് റസിഡന്‍സി ഡിപ്പാര്‍ട്ട്മെന്‍റ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചയ്ക്കകം നാടുവിടാന്‍ കുട്ടിക്കു നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇതേക്കുറിച്ചുള്ള വാര്‍ത്ത ഗള്‍ഫ് പത്രങ്ങളില്‍ വന്നതിനെത്തുടര്‍ന്നു റെസിഡന്‍സി സര്‍ട്ടിഫിക്കറ്റിനു വീണ്ടും അപേക്ഷിക്കാന്‍ അധികൃതര്‍ ഷീജയോട് ആവശ്യപ്പെട്ടു. അതനുസരിച്ചു സമര്‍പ്പിച്ച അപേക്ഷയോടൊപ്പം ഹാജരാക്കിയ സാലറി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ചാണ് ഇന്നലെ അവരെ അറസ്റ്റ് ചെയ്തത്. സ്പോണ്‍സറുടെ പാസ്പോര്‍ട്ട് സഹിതം ഇന്നു ഹാജരാകണമെന്ന വ്യവസ്ഥയില്‍ ഷീജയെ ഇന്നലെത്തന്നെ വിട്ടയച്ചു. ഷീജ അറസ്റ്റിലായപ്പോള്‍ നയനയെ ഒരു ഡേ കെയര്‍ കേന്ദ്രത്തില്‍ ഏല്‍പ്പിക്കുകയാണുണ്ടായത്.

ഷാര്‍ജയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സാണു ഷീജ. ഭര്‍ത്താവ് സഞ്ജയ് കുമാര്‍ അവിടെ തയ്യല്‍ക്കാരനും. 2007 ഒക്റ്റോബറിലാണ് അവരുടെ കടിഞ്ഞൂല്‍ പുത്രി നയന ഷാര്‍ജയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ചത്. അക്കാലത്തു കുട്ടിക്കു റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള വരുമാനം അവര്‍ക്കില്ലായിരുന്നു. ഷാര്‍ജയില്‍ താമസസൗകര്യം ലഭിക്കുന്ന ജോലിക്കാര്‍ക്കു പെണ്‍കുട്ടിയെ ഒപ്പം താമസിപ്പിക്കണമെങ്കില്‍ മാസം 4000 ദിര്‍ഹം ശമ്പളം വേണം. താമസ സൗകര്യമില്ലെങ്കില്‍ 6000 ദിര്‍ഹവും. അത്രയും വരുമാനമില്ലാതിരുന്നതിനാല്‍ റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. പുതുതായി സമര്‍പ്പിച്ച സാലറി സര്‍ട്ടിഫിക്കറ്റില്‍ 4100 ദിര്‍ഹമാണു ശമ്പളം. എന്നാല്‍, ബാങ്ക് രേഖകളില്‍ 3000 ദിര്‍ഹമാണു ശമ്പളമെന്നു ചൂണ്ടിക്കാട്ടിയാണു രേഖ വ്യാജമെന്ന് അധികൃതര്‍ പറയുന്നത്.

എന്നാല്‍, ഷീജയ്ക്കു 4100 ദിര്‍ഹം ശമ്പളമുണ്ടെന്നു കാണിക്കുന്ന രേഖ നല്‍കിയിട്ടുണ്ടെന്നും അതു വ്യാജമല്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഷീജയ്ക്ക് ഉടന്‍ പ്രൊമോഷന്‍ ലഭിക്കുമെന്നതിനാലാണ് ഉയര്‍ന്ന സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ആശുപത്രിക്ക് ഷീജയുടെ സേവനം ആവശ്യമായതിനാലാണ് അങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് അവര്‍ വിശദീകരിച്ചു.
|
|
|
Related News
Most Rated News
Most Visited News
Comments
പാവം
റഫഐക്ക്, റീയ്യാഡ്ഃ
 
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code